കോഴിക്കോട് സ്വദേശി അബ്ദുറഹീമിന് ഒ.ഐ.സി.സി യാംബു യാത്രയയപ്പ് നൽകി
text_fieldsയാംബു: ഒന്നരപതിറ്റാണ്ട് കാലമായി ജിദ്ദയിലും യാംബുവിലും ജോലി ചെയ്ത് നാട്ടിലേക്കു മടങ്ങുന്ന കോഴിക്കോട് ചേളാരി സ്വദേശി അബ്ദുറഹീമിന് ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പു നൽകി. യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിലെ ജോലിയിൽ നിന്ന് വിരമിച്ച് പ്രവാസം മതിയാക്കുന്ന അബ്ദുറഹീം നേരത്തേ നാല് വർഷം ജിദ്ദയിലും ജോലിചെയ്തിരുന്നു. ഒ.ഐ.സി.സി സജീവ പ്രവർത്തകനായ അബ്ദുറഹീം ഗൾഫിലേക്കു വരുന്നതിനുമുമ്പ് നാട്ടിൽ കോൺഗ്രസിന്റെ ചാലപ്രം മണ്ഡലം ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. ഒരു മകൾ ജോലി ആവശ്യാർഥം ഭർത്താവുമൊത്ത് യു.കെ യിലാണ്. മകൻ നാട്ടിൽ തന്നെ ജോലി ചെയ്യുന്നു. അബ്ദുറഹീമിനുള്ള ഒ.ഐ.സി.സി യുടെ ഉപഹാരം ഒ.ഐ.സി.സി യാംബു ഏരിയ പ്രസിഡന്റ് സിദ്ധീഖുൽ അക്ബർ, ഒ. ഐ.സി സി / ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കുർ, ജിദ്ദ റീജിയനൽ സെക്രട്ടറി അഷ്കർ വണ്ടൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. യാത്രയയപ്പ് ചടങ്ങിൽ സിദ്ധീഖുൽ അക്ബർ അധ്യക്ഷത വഹിച്ചു. ശങ്കർ എളങ്കൂർ, അഷ്കർ വണ്ടൂർ, ഒ.ഐ.സി.സി യാംബു ഏരിയ ജനറൽ സെക്രട്ടറി ശഫീഖ് മഞ്ചേരി, വൈസ് പ്രസിഡന്റ് ശരത് കാക്കൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി..ജനറൽ സെക്രട്ടറി ഷമീൽ മമ്പാട് സ്വാഗതവും സൈനുദ്ദീൻ കൂറ്റനാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.