അബ്ദുൾ നാസർ കുട്ടിക്ക് കേളി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൾ നാസർ കുട്ടിക്ക് കേളി ബത്ഹ ഏരിയ സെൻട്രൽ യൂനിറ്റ് യാത്രയയപ്പ് നൽകി. യൂനിറ്റ് പ്രവർത്തക സമിതി മുൻ അംഗവും നിലവിലെ മെമ്പറുമായ നാസർകുട്ടി റിയാദിലെ അബാന കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നാസർകുട്ടി കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെൻട്രൽ യൂനിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയിൽ കേളി ഓഫീസിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, കേളി കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണൻ, ബ്രാഞ്ച് അംഗങ്ങളായ കെ.പി കൃഷ്ണൻ, മുജീബ്റഹ്മാൻ, ഫക്രുദീൻ, തങ്കച്ചൻ, സൗബീഷ്, ബാബു എന്നിവരും നിരവധി യൂനിറ്റംഗങ്ങളും സംസാരിച്ചു. ബത്ഹ ഏരിയയിലെ വിവിധ യൂനിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബത്ഹ ഏരിയ കമ്മിറ്റി അംഗവും യൂനിറ്റ് സെക്രട്ടറിയുമായ പി.എ ഹുസൈൻ യൂനിറ്റിനു വേണ്ടി ഉപഹാരം കൈമാറി. യൂനിറ്റ് സെക്രട്ടറി സ്വാഗതവും നാസർ കുട്ടി യാത്രയയപ്പ് ചടങ്ങിന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.