Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൗ​ഷാ​ദ്...

നൗ​ഷാ​ദ് കു​റു​മ്പ​ത്തൊ​ടി​ക്ക് ത​നി​മ ജീ​സാ​ൻ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ജീ​സാ​നി​ൽ നി​ന്ന് ജോ​ലി​മാ​റി അ​ൽ ഖ​സീ​മി​ലേ​ക്ക് പോ​കു​ന്ന നൗ​ഷാ​ദ് കു​റു​മ്പ​ത്തൊ​ടി​ക്കു​ള്ള ത​നി​മ ജീ​സാ​ൻ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ന​ബ്ഹാ​ൻ കൊ​ള​ത്തോ​ട്, ഷാ​ഹി​ൻ പാ​ണ്ടി​ക്കാ​ട്

എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി​യ​പ്പോ​ൾ

ജീ​സാ​ൻ: ജീ​സാ​നി​ൽ നി​ന്ന് ജോ​ലി​മാ​റി അ​ൽ ഖ​സീ​മി​ലേ​ക്ക് പോ​കു​ന്ന നൗ​ഷാ​ദ് കു​റു​മ്പ​ത്തൊ​ടി​ക്ക് ത​നി​മ ജീ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഗാ​യ​ക​നു​മാ​യ ഇ​ദ്ദേ​ഹം ജീ​സാ​നി​ൽ മൊ​ബൈ​ലി-​എ​റി​ക്‌​സ​ൺ ക​മ്പ​നി​യി​ൽ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ഞ്ചി​നീ​യ​റാ​യി സേ​വ​നം അ​നു​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പ​നി പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കി അ​ൽ ഖ​സീ​മി​ലേ​ക്ക് സ്ഥ​ല​മാ​റ്റം ന​ൽ​കു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം റി​യാ​ദ് എ​റി​ക്‌​സ​നി​ൽ സേ​വ​നം ചെ​യ്ത​ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ജീ​സാ​നി​ലെ​ത്തി​യ​ത്. സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക ക​ലാ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നൗ​ഷാ​ദി​ന്റെ സ്ഥ​ല​മാ​റ്റം ജി​സാ​നി​ന് തീ​രാ​ന​ഷ്ട​മാ​യി​രി​ക്കു​മെ​ന്നും വ്യ​ക്തി ബ​ന്ധ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സൗ​ഹൃ​ദ​വ​ല​യം മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി ഏ​റെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നൗ​ഷാ​ദ് കു​റു​മ്പ​ത്തൊ​ടി​ക്കു​ള്ള ത​നി​മ ജീ​സാ​ൻ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ പ്ര​സി​ഡ​ന്റ് ന​ബ്ഹാ​ൻ കൊ​ള​ത്തോ​ട്, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ഷാ​ഹി​ൻ പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. ത​നി​മ അ​സീ​ർ സോ​ണ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ പ​റാ​ട​ൻ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഫീ​ർ അ​ലി, സ​ജീ​ർ കൊ​ടി​യ​ത്തൂ​ർ, ഷ​ഫീ​ഖ് റ​ഹ്‌​മാ​ൻ ചെ​റു​കു​ള​മ്പ്, നാ​സ​ർ, മു​ഹ്‌​സി​ൻ, റ​ഷീ​ദ്, ഇ​സ്മാ​യി​ൽ അ​രാ​മെ​ക്‌​സ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JizanFarewell
News Summary - Farewell
Next Story