ബഷീർ കൈപ്പമംഗലത്തിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബഷീർ കൈപ്പമംഗലത്തിന് നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ മെമേൻറാ
നൽകി ആദരിച്ചപ്പോൾ
നജ്റാൻ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റും നജ്റാനിലെ മത സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന ബഷീർ കൈപ്പമംഗലത്തിന് നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. ഇസ്ലാഹി സെൻററിൽ നടന്ന പരിപാടിയിൽ ട്രഷറർ ബക്കർ അലി അധ്യക്ഷത വഹിച്ചു. മൻസൂർ, അഷ്റഫ് അടിവാരം, ഷഫീഖ് എന്നിവർ സംസാരിച്ചു. 1983 മുതൽ 2024 വരെയുള്ള നീണ്ട 41 വർഷക്കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ബഷീർ കൈപ്പമംഗലത്തിന് സംഘാടകരും പ്രവർത്തകരും ചേർന്ന് ചടങ്ങിൽ മെമന്റൊ നൽകി ആദരിച്ചു. സെക്രട്ടറി അസീംഷ, വൈസ് പ്രസിഡൻറ് അലി വാഴക്കാട്, ജോയിൻറ് സെക്രട്ടറിമാരായ ബഷീർ അടിവാരം, റിയാസ് പള്ളിക്കൽ ബസാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.