ഖലീൽ പാലോടിന് യാത്രയയപ്പ് നൽകി
text_fieldsപ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റിയംഗം ഖലീൽ പാലോടിന് സെൻട്രൽ പ്രൊവിൻസിന്റെ സ്നേഹോപഹാരം അംജദ് അലി സമ്മാനിക്കുന്നു
റിയാദ്: ജോലി ആവശ്യാർഥം റിയാദിൽനിന്ന് ജിദ്ദയിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റിയംഗം ഖലീൽ പാലോടിന് യാത്രയയപ്പ് നൽകി. സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അംജദ് അലി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
റിയാദിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നേതൃപരമായി ഇടപെട്ട ഖലീൽ പാലോടിന്റെ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. പ്രൊവിൻസ് കമ്മിറ്റിയംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി, പി.പി. ഇർഷാദ്, അജ്മൽ ഹുസൈൻ, റിഷാദ് എളമരം, അഡ്വ. ജമാൽ, ഷഹനാസ് സാഹിൽ, നിയാസ് അലി, അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
മറുപടി പ്രസംഗത്തിൽ സംഘടനയുടെ ആശയാടിത്തറകൾ ഇഴപിരിച്ചു മനസ്സിലാക്കാനും നിലപാടുകളിലുറച്ച് നിന്ന് പ്രവാസി സമൂഹത്തെ ശാക്തീകരിക്കാനും അദ്ദേഹം സഹപ്രവർത്തകരെ ഓർമിപ്പിച്ചു.
പ്രവാസി സെൻട്രൽ പ്രൊവിൻസിന്റെ സ്നേഹോപഹാരം അംജദ് അലി സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതവും ട്രഷറർ ലബീബ് മാറഞ്ചേരി നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജസീറ അജ്മൽ, ഫജ്ന ഷഹ്ദാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.