യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവർത്തകർക്ക് ജിദ്ദ തിരൂർ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി. മണ്ഡലം പ്രവർത്തനങ്ങളിലൂടെ കെ.എം.സി.സിയോടപ്പം മുഴവൻ സമയവും കർമപഥത്തിൽ നിലകൊള്ളുകയും ജിദ്ദയിലെ സാമൂഹിക–സാംസ്കാരിക വേദികളിലും സജീവ സാന്നിധ്യവുമായിരുന്ന മണ്ഡലം വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാഫി, നീണ്ട മൂന്നുപതിറ്റാണ്ട് കാലത്തെ പ്രവാസത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിറഞ്ഞുനിന്ന പി.വി. മുഹമ്മദ്, ഹ്രസ്വകാല പ്രവാസത്തിനിടെ മണ്ഡലം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ. വി.ടി. അബ്ദുറഹ്മാൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഷറഫിയ സ്‌പൈസ് മലബാർ ഹോട്ടലിൽ നടന്ന പരിപാടി പ്രസിഡൻറ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ ഉനൈസ് വലിയപീടിയേക്കൽ, ഇല്യാസ് കല്ലിങ്ങൽ, ഷാഫി, പി.വി. മുസ്തഫ, ഡോ. സാജിദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വാഗതവും റിയാസ് വെട്ടം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.