ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നൽകി
text_fieldsറിയാദ്: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കോയക്ക് ഉലയ ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നൽകി. റിയാദ് ഉലയ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോയ ഉലയ അക്കാരിയ മാളിലായിരുന്നു ജോലി ചെയ്തിരുന്നത്. മലപ്പുറം ആനമങ്ങാട് കാലൂപ്പാറ സ്വദേശിയാണ്. യാത്രയയപ്പ് ചടങ്ങ് മുഹമ്മദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷാജി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തലശ്ശേരി, പ്രശംസഫലകം കൈമാറി. മുഹമ്മദ് റാഫി, ഷാഫി എന്നിവർ സംസാരിച്ചു. ഷഫീഖ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. മുനീർ മണപ്പള്ളി സ്വാഗതവും ഷബീബ് മണ്ണാർമല നന്ദിയും പറഞ്ഞു. നാസർ ഓച്ചിറ, താജുദ്ദീൻ മുഖത്തല, റഫീഖ് തലശ്ശേരി, നഹാസ് കൊല്ലം, സിയാദ് തുവ്വൂർ, റസാഖ് മംഗളൂരു, റിയാസ് ആനമങ്ങാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.