ബാബു നഹ്ദിക്ക് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: നാലു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബാബു നഹ്ദി എന്ന ഹസൻ സിദ്ദീഖ് ബാബുവിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ യാത്രയയപ്പ് നൽകി.
സെന്റർ മുൻ പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജയിൽ ശിക്ഷ കാലാവധി അവസാനിച്ചിട്ടും വർഷങ്ങളായി മോചന പ്രതീക്ഷ നഷ്ടപ്പെട്ട 90ഓളം വ്യക്തികളെ ജയിലിൽ പോയി കാണുകയും അവരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ജയിൽ മോചിതരാക്കുകയും ചെയ്ത ജീവകാരുണ്യ പ്രവർത്തനത്തിന് ലഭിച്ച അവാർഡിന് അദ്ദേഹം തീർത്തും അർഹനാണെന്ന് ഉപദേശക സമിതി അംഗം അസീസ് സ്വലാഹി അഭിപ്രായപ്പെട്ടു.
ഇസ്ലാഹി സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകി സെന്ററിനെ മുന്നോട്ടു നയിക്കാൻ സഹായിച്ച മഹത് വ്യക്തിത്വമാണ് ബാബു നഹ്ദി എന്ന് സെന്റർ സെക്രട്ടറി ശിഹാബ് സലഫി പറഞ്ഞു. സെന്റർ വൈസ് പ്രസിഡന്റ് കൂടിയായ ബാബു നഹ്ദി മറുപടി പ്രസംഗം നടത്തി.
സെന്റർ ഭാരവാഹികൾക്കു പുറമെ നൂരിഷ വള്ളിക്കുന്ന്, മുഹമ്മദ് അമീൻ, മുഹമ്മദ് കുട്ടി നാട്ടുകല്ല്, മൊഹിയുദ്ദീൻ താപ്പി, നൗഫൽ കരുവാരകുണ്ട്, സുബൈർ എടവണ്ണ, സുബൈർ ചെറുകോട്, അഷ്റഫ് കാലിക്കറ്റ്, യഹ്യ കാലിക്കറ്റ്, ഷെരീഫ്, അബ്ദുൽഹമീദ് ഏലംകുളം എന്നിവർ സംസാരിച്ചു. മുസ്തഫ ദേവർഷോല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.