കരുണാകരന് നവോദയ ജിദ്ദ യാത്രയയപ്പ്
text_fieldsജിദ്ദ: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നവോദയ കേന്ദ്ര കമ്മിറ്റി അംഗവും ത്വാഇഫ് ഏരിയ കമ്മിറ്റി പ്രസിഡന്റുമായ കരുണാകരന് നവോദയ ജിദ്ദ യാത്രയയപ്പ് നൽകി. യാംബുവിൽ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു. യാംബു അൽദോസരി കമ്പനിയിലെ ജീവനക്കാരനാണ്.
നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ചു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, സലാഹുദ്ദീൻ വെമ്പായം, ഫിറോസ് മുഴപ്പിലങ്ങാട്, ഗോപി മന്ത്രവാദി, ജലീൽ ഉച്ചാരക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.സി.എം. അബ്ദുറഹ്മാൻ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.