ജോർജ് വർഗീസിന് യാത്രയയപ്പ്
text_fieldsറിയാദ്: 28 വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂസനാഇയ ഏരിയ ആക്ടിങ് സെക്രട്ടറി ജോർജ് വർഗീസിന് ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
44 വർഷത്തോളമായി പ്രവാസം നയിക്കുന്ന ജോർജ് വർഗീസ് 16 വർഷത്തോളം മുംബൈയിലും തുടർന്ന് 28 വർഷം സൗദിയിലും പ്രവാസിയായി.
റിയാദിലെ സൗദി കാർപെറ്റ് കമ്പനിയിൽ മെഷീൻ ഓപറേറ്ററായി ജോലി ചെയ്തുവരുകയായിരുന്ന ജോർജ്, പത്തനംതിട്ട കവിയൂർ സ്വദേശിയാണ്. കേളി ന്യൂസനാഇയ പവർ ഹൗസ് യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, ട്രഷറർ, ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. റിയാദ് അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ബൈജു ബാലചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.
ഏരിയ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കമ്മിറ്റി അംഗം സതീഷ് കുമാർ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ, ജോയന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയന്റ് ട്രഷറർ ബോബി മാത്യു, സെക്രേട്ടറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ബദീഅ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം റഫീഖ് പാലത്ത്, അസീസിയ ഏരിയ പ്രസിഡന്റ് ഹസ്സൻ പുന്നയൂർ, സെക്രട്ടറി റഫീഖ് ചാലിയം, ന്യൂസനാഇയ ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, ട്രഷറർ കരുണാകരൻ കണ്ടോന്താർ, ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചലോട്, അബ്ദുൽ നാസർ, അബ്ബാസ്, ഷിബു എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി മനോഹരൻ, ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, പ്രസിഡന്റ് ഹുസൈൻ മണക്കാട്, യൂനിറ്റ് സെക്രട്ടറി അബ്ബാസ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. ഏരിയ പ്രസിഡന്റ് ഹുസൈൻ മണക്കാട് സ്വാഗതവും ജോർജ് വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.