പി.എസ്. അബ്ദുറഹ്മാന് കേളിയുടെ യാത്രയയപ്പ്
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റി അംഗവും രക്ഷാധികാരി കമ്മിറ്റി അംഗവുമായിരുന്ന പി.എസ്. അബ്ദുറഹ്മാന് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 32 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന പി.എസ്. അബ്ദുറഹ്മാൻ പാലക്കാട് കോട്ടായി സ്വദേശിയാണ്. കേളിയുടെ ബത്ഹ ഏരിയ രൂപവത്കരണകാലം മുതൽ അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം ബത്ഹ മർഗബ് യൂനിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, ഏരിയ ജീവകാരുണ്യകമ്മിറ്റി കൺവീനർ, ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബത്ഹ ക്ലാസിക് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ രക്ഷാധികാരി കമ്മിറ്റി അംഗം കെ.പി. കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, കേന്ദ്രകമ്മിറ്റി അംഗം സെൻ ആന്റണി, ബത്ഹ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ വിനോദ്, അനിൽ അറക്കൽ, സലിം മടവൂർ, ഉമർ, ഷഫീഖ്, ഏരിയ ആക്ടിങ് സെക്രട്ടറി ബിജു തായമ്പത്ത്, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മോഹൻദാസ്, ഗോപി, യൂനിറ്റ് സെക്രട്ടറിമാരായ സുധീഷ്, ബിജു ഉള്ളാട്ടിൽ, ഫാസ്ലി, യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ വിശ്വനാഥൻ, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും പി.എസ്. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.