എം.കെ. ഷാജഹാന് യാത്രയയപ്പ് നൽകി
text_fieldsദമ്മാം: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന എം.കെ. ഷാജഹാന് പ്രവാസി സാംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രവിശ്യയിലെ സാമൂഹിക, മാധ്യമ രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി വളന്‍റിയർ വിഭാഗം കോഓഡിനേറ്റർ ഡോ. മിർസാ സഗീർ ബെയ്‌ഗ്, മണിക്കുട്ടൻ, ബിജു കല്ലുമല, കെ.എം. ബഷീർ, അസ്‌ലം ഫറോക്ക്, സുബൈർ ഉദിനൂർ, ഉമർ ഫാറൂഖ്, ഇ.കെ. സലിം, നൗഷാദ് ഇരിക്കൂർ, ഫൈസൽ കുറ്റ്യാടി, മുഹമ്മദ് റഫീഖ്, അഡ്വ. നവീൻ കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി ആക്ടിങ് പ്രസിഡന്‍റ് സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. അൻവർ സലിം സ്വാഗതം പറഞ്ഞു. എം.കെ. ഷാജഹാൻ മറുപടി പ്രസംഗം നടത്തി. കിഴക്കൻ പ്രവിശ്യയിലെ ജനസേവനരംഗത്ത് നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഇന്ത്യൻ എംബസി മെഡിക്കൽ വിഭാഗം വളന്‍റിയർകൂടിയായിരുന്നു.
പ്രവാസി സൗദി നാഷനൽ കമ്മിറ്റിയുടെ തുടക്കക്കാരൻ, അൽഖോബാർ മേഖല കമ്മിറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറി, കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡന്‍റ് തുടങ്ങിയ വിവിധ ചുമതലകൾ അദ്ദേഹം നിർവഹിച്ചു. അൽഖോബാർ കിങ് ഫഹദ് ആശുപത്രിയിൽ ഐ.ടി വിഭാഗത്തിൽ ജോലിചെയ്ത് വരുകയായിരുന്നു. സൗദിയിലെ മികച്ച ജനസേവന പ്രവർത്തകനുള്ള മീഡിയവൺ ചാനൽ അവാർഡ്, വെസ്കോസ അവാർഡ്, സോൾ ഓഫ് ഇന്ത്യ അവാർഡ് എന്നിവ ജനസേവന രംഗത്ത് അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങളാണ്. ഭാര്യ: റാഷിദ ഷാജഹാൻ, മക്കൾ: അലി, അമീൻ, ആദിൽ. ഷബീർ ചാത്തമംഗലം, പർവേസ്, ഡോ. ജൗഷീദ്, ബിജു പൂതക്കുളം, റഊഫ് ചാവക്കാട്, കെ.എം. സാബിഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.