ഷാജി പണിക്കർക്ക് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാജി പണിക്കർക്ക് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകിയപ്പോൾ
അബഹ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അസീർ പ്രവാസി സംഘം കേന്ദ്ര എക്സികുട്ടിവ് മെംബറും കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശിയുമായ ഷാജി പണിക്കർക്ക് സംഘം യാത്രയയപ്പ് നൽകി.
അബ്ദുൽ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. അസീർ പ്രവാസി സംഘം ഖമീസ്, അബഹ, സെറത്താബീദ്, ലഹദ് എന്നീ ഏരിയ കമ്മിറ്റികളിൽനിന്നും വിവിധ യൂനിറ്റുകളിൽനിന്നും എത്തിയ പ്രവർത്തകരും സുഹൃത്തുക്കളും കഴിഞ്ഞ 41 വർഷത്തെ അദ്ദേഹത്തിന്റെ പ്രവാസത്തിന്റെ സൗഹൃദം പങ്കുവെച്ചു. രണ്ട് മക്കളെ ഉന്നതനിലയിൽ പഠിപ്പിക്കുവാനും അവരെ ഡോക്ടന്മാരാക്കാൻ കഴിഞ്ഞതും പ്രവാസം കൊണ്ട് ഷാജി പണിക്കർക്ക് നേടാൻ കഴിഞ്ഞ അഭിമാനകരവും സന്തോഷകരവുമായ നേട്ടമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ഷാജി പണിക്കർ മറുപടി പ്രസംഗം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.