അബ്ദുൽ മജീദ് നഹക്ക് പുണർതം കൂട്ടായ്മ യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: നാലുപതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന അബ്ദുൽ മജീദ് നഹക്ക് പുണർതം കൂട്ടായ്മ യാത്രയയപ്പ് നൽകി. 'നഹാജിക്ക് ഒരു പുണർതം' എന്നപേരിൽ നടത്തിയ യാത്രയയപ്പ് സംഗമത്തിന് പുണർതം ചെയർമാൻ ഉണ്ണീൻ പുലാക്കൽ, സി.എം. അഹ്മദ് ആക്കോട്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമരംഗത്തെ പ്രഗത്ഭരായ അബൂബക്കർ അരിമ്പ്ര, കെ.ടി.എ. മുനീർ, സീതി കൊളക്കാടൻ, ഹക്കീം പാറക്കൽ, മുസാഫിർ, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, അബ്ദുല്ല മൂക്കണ്ണി, അയ്യൂബ് മാസ്റ്റർ, റാഫി ബീമാപള്ളി, ബാദുഷ, നവാസ് ബീമാപള്ളി, ഷൗക്കത്ത് പരപ്പനങ്ങാടി, എൻജിനീയർ ജുനൈസ് ബാബു, ഇബ്രാഹീം ഇരിങ്ങല്ലൂർ, ശിഹാബ് പുളിക്കൽ, മൻസൂർ വയനാട്, ഖുബ്റ കദീജ തുടങ്ങിയവർ അബ്ദുൽ മജീദ് നഹക്ക് യാത്രാ മംഗളങ്ങൾ നേർന്നു.
പുണർതം കോഓഡിനേറ്റർ മുജീബ് പാക്കട നാട്ടിൽനിന്ന് വിഡിയോ സന്ദേശം നൽകി. ജിദ്ദയിലെ ഓരോ പ്രവാസികളോടും മണൽത്തരിയോടും താൻ കടപ്പെട്ടിരിക്കുന്നുവെന്നും നാല് പതിറ്റാണ്ടത്തെ തന്റെ പ്രവാസജീവിതം തന്നാൽ കഴിയും വിധം മുഴുവൻ സംഘടനകളോടും തന്‍റെ സാന്നിധ്യംകൊണ്ടും അല്ലാതെയും ആരോടും ഒരു വിദ്വേഷവും കൂടാതെ താൻ സഹകരിച്ചിട്ടുണ്ടെന്നും അബ്ദുൽ മജീദ് നഹ മറുപടിയായി പറഞ്ഞു. നാദിറ ടീച്ചർ അണിയിച്ചൊരുക്കിയ കുട്ടികളുടെ ഒപ്പനയും ഫത്താത്ത് സഹാന, അനുദ് ഫാത്തിമ എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.
സംഗീതവിരുന്നിൽ മിർസ ശരീഫ്, നൂഹ് ബീമാപള്ളി, മുംതാസ് അബ്ദുറഹ്മാൻ, റഹീം കാക്കൂർ, ഫർസാന യാസർ, മുബാറക് വാഴക്കാട്, മുഹമ്മദ്കുട്ടി അരിമ്പ്ര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പുണർതം എക്സിക്യൂട്ടിവ് അംഗം മുസ്തഫ കുന്നുംപുറം അണിയിച്ചൊരുക്കിയ 'നഹാജിയുടെ നാലുപതിറ്റാണ്ട്' എന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. പുണർതം ഭാരവാഹികളായ യൂസഫ് കോട്ട, അശ്റഫ് ചുക്കൻ, റഹീം മേക്കമണ്ണിൽ, ഉമർ മങ്കട, ഷറഫു കൊണ്ടോട്ടി, നാസർ കോഴിത്തൊടി, സാബിർ വളാഞ്ചേരി, നാണി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.