മോഹൻദാസ് മുണ്ടക്കാട്ടിന് യാത്രയയപ്പ് നൽകി
text_fieldsയാംബു: പ്രവാസം മതിയാക്കി മടങ്ങുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി മോഹൻദാസ് മുണ്ടക്കാട്ടിന് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 29 വർഷമായി യാംബുവിലെ അൽ ദോസരി കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്ന മോഹൻദാസ് നവോദയ ഏരിയ കമ്മിറ്റിയംഗവും അൽ ദോസരി യൂനിറ്റ് ട്രഷററുമായിരുന്നു.
അൽ ദോസരി ക്യാമ്പിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ നവോദയയുടെ ഉപഹാരം ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി മോഹൻദാസിന് കൈമാറി. ഏരിയ കമ്മിറ്റിയംഗങ്ങളായ ഗോപി മന്ത്രവാദി, ഷൗക്കത്ത് മണ്ണാർക്കാട്, ബിഹാസ് കരുവാരക്കുണ്ട്, എ.പി. സാക്കിർ, വിപിൻ തോമസ്, ഷിബു പൊന്നപ്പൻ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് ബിജു വെള്ളിയാമറ്റം സ്വാഗതവും സെക്രട്ടറി രാജീവ് തിരുവല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.