നൂഹ് പാപ്പിനിശ്ശേരിക്ക് യാത്രയയപ്പ് നല്കി
text_fieldsജുബൈൽ: 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ജുബൈലിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി കുടുംബവേദി പ്രസിഡന്റ് നൂഹ് പാപ്പിനിശ്ശേരിക്ക് ജുബൈല്‍ ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നൽകി.
ജുബൈൽ ഇസ്ലാഹി സെന്ററിന് കീഴിൽ നടത്തിവരുന്ന പ്രതിവാര പഠനക്ലാസ്, വേനലവധിക്ക് ശേഷം പുനരാരംഭിച്ചതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു യാത്രയയപ്പ് നടന്നത്. ചടങ്ങിൽ പഠിതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ‘കർമങ്ങളുടെ സ്വീകാര്യത’ വിഷയത്തിൽ മുനീർ ഹാദി പ്രഭാഷണം നടത്തി.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായാണ് ഖുർആൻ പഠനക്ലാസും ആരംഭിച്ചിട്ടുള്ളത്. ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുറഷീദ് കൈപ്പാക്കിൽ, സെക്രട്ടറി സലീം കടലുണ്ടി, ട്രഷറർ അബ്ദുസത്താർ കണ്ണൂർ, ഷഫീഖ് പുളിക്കൽ, മുജീബ് റഹ്മാൻ ഫറൂഖ്, അബൂ ത്വാഹിർ, സക്കീർ മഞ്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.