ഡോ. ഇസ്മാഈൽ മരുതേരിക്ക് ജിദ്ദ കേരള പൗരാവലിയുടെ യാത്രയയപ്പ്
text_fieldsജിദ്ദ: ഒന്നരപ്പതിറ്റാണ്ട് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഡോ. ഇസ്മാഈൽ മരുതേരിക്ക് ജിദ്ദ കേരള പൗരാവലി യാത്രയയപ്പ് നൽകി. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജിദ്ദ പ്രവാസികൾക്കിടയിൽ മോട്ടിവേഷൻ സ്പീക്കർ, എഴുത്തുകാരൻ, വിദ്യാഭ്യാസ ഉപദേഷ്ടാവ്, വ്യക്തിത്വ വികസന പരിശീലകൻ, അധ്യാപകൻ, നിരൂപകൻ എന്നീ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ഡോ. ഇസ്മാഈൽ മരുതേരി എന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്‌ഘാടനം ചെയ്തു. ജിദ്ദ കേരള പൗരാവലിയുടെ സ്നേഹോപഹാരം ചെയർമാൻ കബീർ കൊണ്ടോട്ടി ഡോ. ഇസ്മാഈൽ മരുതേരിക്ക് നൽകി ആദരിച്ചു. സാദിഖലി തുവ്വൂർ, പി.എം. മായിൻകുട്ടി, ബിജുരാജ് രാമന്തളി, അബ്ദുൽ മജീദ് നഹ, അബ്ദുൽ അസീസ് പട്ടാമ്പി, വി.പി. ഹിഫ്‌സുറഹ്മാൻ, സലിം നാണി, കാസിം കുറ്റ്യാടി, അഹമ്മദ് ഷാനി, ഉണ്ണീൻ പുലാക്കൽ, ഷഫീഖ് കൊണ്ടോട്ടി, എൻജിനീയർ ജുനൈസ് ബാബു, അലവി ഹാജി, മുസ്തഫ കുന്നുംപുറം, ഷിഫാസ്, വേണു അന്തിക്കാട്, നവാസ് ബീമാപള്ളി എന്നിവർ സംസാരിച്ചു. ജമാൽ ബാഷ, നൂഹ് ബീമാപള്ളി, റഹീം കാക്കൂർ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ എന്നിവർ തീർത്ത സംഗീത വിരുന്ന് യാത്രയപ്പ് പരിപാടിക്ക് മാറ്റുകൂട്ടി. ഡോ. ഇസ്മാഈൽ മരുതേരി മറുപടി പ്രസംഗം നടത്തി. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.