കോശി തരകന് നവയുഗം യാത്രയയപ്പ് നൽകി
text_fieldsദമ്മാം: രണ്ടു പതിറ്റാണ്ടു പിന്നിട്ട പ്രവാസം മതിയാക്കി മടങ്ങുന്ന കോശി തരകന് നവയുഗത്തിന്റെ വിവിധ കമ്മിറ്റികൾ യാത്രയയപ്പ് നൽകി. അൽഖോബാർ നെസ്റ്റോ ഹാളിൽ നടന്ന ചടങ്ങിൽ നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കോശി തരകന് ഉപഹാരം കൈമാറി. കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഷിബുകുമാർ, ബിനുകുഞ്ഞ്, അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവർ പങ്കെടുത്തു.
ദമ്മാം സിറ്റി മേഖല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി ഗോപകുമാർ കോശി തരകന് മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. നേതാക്കളായ നിസാം കൊല്ലം, ജാബിർ മുഹമ്മദ്, കൃഷ്ണൻ പേരാമ്പ്ര, രാജൻ എന്നിവർ പങ്കെടുത്തു. ദമ്മാം അമാമ്ര യൂനിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ് സുകു പിള്ള അധ്യക്ഷത വഹിച്ചു. വേണുഗോപാൽ, കോശി തരകന് ഉപഹാരം കൈമാറി. നവയുഗം നേതാക്കളായ സതീഷ്, ബാബു പാപ്പച്ചൻ, നിസാർ നേതാജിപുരം, സന്തോഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
22 വർഷം ദമ്മാമിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന പ്രവാസമായിരുന്നു കോശി തരകന്റേത്. ദമ്മാമിലെ ഓർ ഇലക്ട്രിക് കടയിൽ സെയിൽസ്മാനായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് നവയുഗം ഹെൽപ് ഡെസ്ക് വഴിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. കൊല്ലം തേവലക്കര സ്വദേശിയായ അദ്ദേഹം ജോലിസംബന്ധമായ കാരണങ്ങളാലാണ് പ്രവാസം മതിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.