ഷാജഹാൻ ആലപ്പുഴക്ക് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന ശിഫ വെൽഫെയർ അസോസിയേഷൻ ജോയിൻറ് ട്രഷറർ ഷാജഹാൻ ആലപ്പുഴക്ക് യാത്രയയപ്പ് നൽകി. ശിഫാ സനാഇയ്യയിലെ ഫാത്തിമ റസ്റ്റാറൻറ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡൻറ് അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. ചെയർമാൻ എ.എ. റഹീം ആറ്റൂർകോണം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഒാർമഫലകവും പാരിതോഷികവും ഫാത്തിമ റസ്റ്റാറൻറ് ഉടമ ഷാജഹാൻ പോരേടം നൽകിയ ടിക്കറ്റും ഷാജഹാന് കൈമാറി.
റഷീദ് കൊളമ്പൻ, അജിത് കുമാർ കടക്കൽ, തുളസി കൊട്ടാരക്കര, സാദിഖ് കുളപ്പാടം, നസീർ ശൂരനാട്, നാസർ കോട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.സെക്രട്ടറി നൗഫൽ ചോലക്കോട് സ്വാഗതവും ജോയൻറ് സെക്രട്ടറി ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു. മനാഫ് കോഴിക്കോട്, മുസ്തഫ തമിഴ്നാട്, അലി കോഴിക്കോട്, ജോജി കൊല്ലം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഷാജഹാൻ ആലപ്പുഴ മറുപടിപ്രസംഗം നടത്തി. അബ്ദുൽ കരീം കോട്ടപ്പുറം, സിനാൻ ബാബു പുളിക്കൽ, റസാൽ അൽരാജി, രമേശ് തിരുവനന്തപുരം, മീഡിയ കൺവീനർ സുഹൈൽ സുലൈമാൻ, റഷീദ് ഓച്ചിറ, സൽമാൻ വർക്കല, സിദ്ദീഖ് മഞ്ചേരി, ഹമീദ് മഞ്ചേരി, ഷാജഹാൻ കരിക്കോട്, ഹമീദ് പുല്ലാരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.