ഉന്നത പഠനത്തിന് പോകുന്ന അബ്ദുൽ ഫതാഹ് നൂറാനിക്ക് യാത്രയയപ്പ് നൽകി
text_fieldsറിയാദ്: ഉപരിപഠനാർഥം അമേരിക്കയിലേക്ക് പോകുന്ന അബ്ദുൽ ഫതാഹ് നൂറാനിക്ക് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ മാസ്റ്റർ ഫെലോഷിപ് നേടാനാണ് റിയാദ് ഐ.സി.എഫ് രിസാലത്തുൽ ഇസ്ലാം മദ്റസ പൂർവ വിദ്യാർഥിയായ ഫതാഹ് നൂറാനി പോകുന്നത്. പഠനത്തിനാവശ്യമായ മുഴുവൻ ചെലവും മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കും. ഇന്ത്യയിലെ എം.ഫില്ലിന് സമാനമാണിത്.
‘പാരമ്പര്യ മുസ്ലിം പരിസരത്ത് നിന്നുള്ള പ്രവാസികളുടെ മതകീയ ജീവിതങ്ങളും കൂട്ടായ്മകളും’ എന്ന വിഷയത്തിലാണ് ഫെലോഷിപ്. ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി ഫലകം സമ്മാനിച്ചു. ഫിനാൻസ് സെക്രട്ടറി ശമീർ രണ്ടത്താണി അനുമോദന പ്രഭാഷണം നടത്തി.
സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, സംഘടന പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി, വിദ്യാഭ്യാസ പ്രസിഡന്റ് ഇസ്മാഈൽ സഅദി, പ്രൊവിൻസ് ദഅവ സെക്രട്ടറി മുജീബുറഹ്മാൻ കാലടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഐ.സി.എഫ് റിയാദ് സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി ബദിയയുടെയും സെൻട്രൽ പ്രൊവിൻസ് ഹാദിയ റഈസ സൈനബയുടെയും മകനാണ് ഫതാഹ് നൂറാനി. മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.