അബ്ദുറഹ്മാൻ തുറക്കലിന് അക്ഷരം വായനവേദി യാത്രയയപ്പ്
text_fieldsജിദ്ദ: മൂന്നു പതിറ്റാണ്ടത്തെ പ്രവാസത്തിനു വിരാമം നൽകി മടങ്ങുന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും അക്ഷരം വായനവേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ അബ്ദുറഹ്മാൻ തുറക്കലിന് അക്ഷരം വായനവേദി ജിദ്ദ യാത്രയയപ്പ് നൽകി.
ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സഫറുള്ള മുല്ലോളി അധ്യക്ഷത വഹിച്ചു. കെ.ടി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. പ്രവാസത്തെ മറ്റുള്ളവർക്ക് എങ്ങനെ ഉപയോഗപ്പെടുന്ന രീതിയിൽ വിനിയോഗിക്കാം എന്നതിന് ഉദാഹരണമാണ് ജോലിത്തിരക്കിനിടയിലും ഏഴു ഗ്രന്ഥങ്ങൾ രചിച്ച അബ്ദുറഹ്മാൻ തുറക്കലെന്ന് അദ്ദേഹം പറഞ്ഞു.
എൻ.കെ അഷ്റഫ്, അബ്ദുൽ അസീസ് കണ്ടോത്ത്, കെ.എം അനീസ്, ഹംസ എലാന്തി, സാദിഖലി തുവ്വൂർ, സി.വി റിയാസ്, അബ്ദുസ്സലാം, തസ്ലീമ അഷ്റഫ് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തുറക്കൽ മറുപടി പ്രസംഗം നടത്തി. തന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശന കർമം വളരെ പ്രൗഢമായ സദസ്സിൽ വെച്ച് പ്രകാശനം നടത്തിയത് അക്ഷരം വായനവേദി ആണെന്നും അതിൽ താൻ വേദിയോടെന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുറഹ്മാൻ തുറക്കലിനുള്ള അക്ഷരം വായനവേദിയുടെ ഉപഹാരം സഫറുള്ള മുല്ലോളി കൈമാറി. ശിഹാബുദ്ദീൻ കരുവാരകുണ്ട് സ്വാഗതവും നൗഷാദ് നിടോളി നന്ദിയും പറഞ്ഞു. മിഷാൽ അഷ്റഫ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.