Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. ഔസാഫ് സഈദിന്​...

ഡോ. ഔസാഫ് സഈദിന്​ ഇന്ത്യൻ പൗരാവലിയുടെ യാത്രയയപ്പ്

text_fields
bookmark_border
ഡോ. ഔസാഫ് സഈദിന്​ ഇന്ത്യൻ പൗരാവലിയുടെ യാത്രയയപ്പ്
cancel
camera_alt

യാത്രയയപ്പ്​ ചടങ്ങിൽ അംബാസഡർക്ക്​ ഗൾഫ്​ മാധ്യമത്തിന്​ വേണ്ടി സലീം മാഹി ​ബൊക്കെ നൽകുന്നു

റിയാദ്: സൗദി അറേബ്യയിലെ മൂന്നുവർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും ഭാര്യ ഫര്‍ഹ സഈദിനും റിയാദിലെ ഇന്ത്യന്‍ പൗരാവലി യാത്രയയപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിൽ വകുപ്പ്​ സെക്രട്ടറിയായി ഉദ്യോഗക്കയറ്റം ലഭിച്ച് ന്യൂ ഡൽഹിയിലേക്ക്​ പോകുന്ന അദ്ദേഹത്തിന് കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഡെസ്‌കിന്‍റെ പൂർണചുമതലയാണ്​ ലഭിക്കുക. പുതിയ ചുമതലയിൽ ഈ മാസം അവരോധിതനാവും.​

ജിയോളജിയിൽ ഗവേഷണ ബിരുദധാരിയായ ഡോ. ഔസാഫ്​ സഈദ്​ ഇന്ത്യൻ വിദേശസർവിസിൽ 1989 ബാച്ചുകാരനാണ്​. ഹൈദരാബാദ്​ സ്വദേശിയാണ്​. 33 വർഷത്തെ ഔദ്യോഗിക കാലാവധിക്കിടെ സൗദി കൂടാതെ യമനിലും അംബാസഡറായും സീഷെൽസിൽ ഇന്ത്യൻ ഹൈകമീഷണറായും ചിക്കാഗോയിലും ജിദ്ദയിലും കോൺസൽ ജനറലായും പദവി വഹിച്ചിട്ടുണ്ട്​. കെയ്​റോ, ദോഹ, കോപ്പൻഹേഗൻ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്​.

അംബാസഡർ ഡോ. ഔസാഫ് സഈദ്​ സംസാരിക്കുന്നു

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരാഫ്രിക്ക ഡിവിഷനിൽ ജോയിന്‍റ്​ സെക്രട്ടറി, ഹൈദരാബാദിൽ റീജനൽ പാസ്​പോർട്ട്​ ഓഫീസർ പദവികളും വഹിച്ചിട്ടുള്ള അദ്ദേഹം സീഷെൽസിലെ ഹൈകമീഷണർ പദവിയിൽ നിന്നാണ്​ 2019 ഏപ്രിലിൽ​ സൗദി അറേബ്യയിൽ അംബാസഡറായി എത്തിയത്​. ഗ്രന്ഥകാരൻ കൂടിയായ അദ്ദേഹം ജിയോളജി, ഇന്ത്യൻ കലാസാംസ്കാരികം എന്നീ വിഷയങ്ങളിൽ മൂന്ന്​ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പ്രമുഖ ഉർദു കവിയും എഴുത്തുകാരനുമായ ആവാസ് സഈദിന്‍റെ മകനായ അദ്ദേഹം പിതാവിന്‍റെ രചനകൾ സമാഹരിച്ച്​ ഉർദുവിലൊരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്​. ഭാര്യ ഫർഹ സഈദ്​ ശിൽപിയും ചിത്രകാരിയുമാണ്​. മൂന്ന്​ ആൺമക്കളാണ്​.

കോവിഡ്​ മഹാമാരികാലത്ത്​ സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്​ ആവശ്യമായ സഹായങ്ങളെത്തിക്കാൻ നയതന്ത്രതലത്തിൽ വലിയ ഇടപെടലുകൾ നടത്തിയ അദ്ദേഹവും സന്നദ്ധപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. അതുകൊണ്ട്​ തന്നെ വളരെ ഊഷ്മളമായ യാത്രയയപ്പ്​ പരിപാടിയാണ്​ റിയാദിൽ ഒരുക്കിയത്​. റൗദ അല്‍അമാകിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക സാംസ്‌കാരിക സംഘടനാപ്രതിനിധികളും സാമൂഹികപ്രവർത്തകരും പ​ങ്കെടുത്തു. അംബാസഡറെയും പത്നിയെയും ബൊക്കെ നല്‍കി ആദരിച്ചു.


സ്റ്റിയറിങ്​ കമ്മിറ്റി ചെയർമാൻ സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്​ ശിഹാബ് കൊട്ടുകാട്, സലീം മാഹി (ഗൾഫ്​ മാധ്യമം), അശ്​റഫ്​ വേങ്ങാട്ട്​, സി.പി. മുസ്തഫ (കെ.എം.സി.സി), സലീം കളക്കര, ഷാജി സോണ (ഒ.ഐ.സി.സി), ലത്തീഫ് ഓമശേരി (തനിമ), അനസ് മാള (യൂത്ത് ഇന്ത്യ), റഹ്മത്ത് തിരുത്തിയാട് (പ്രവാസി സാംസ്‌കാരിക വേദി), നസീര്‍ ഹനീഫ (മൈത്രി കരുനാഗപ്പള്ളി), ശഫീഖ്, ഷഫീഖ്, ഹാതിം​ (ലുലു ഹൈപര്‍മാര്‍ക്കറ്റ്), ഫഹദ്​ (ജരീർ മെഡിക്കൽ സെന്‍റർ), ഷംനാസ് കുളത്തൂപ്പുഴ, സലാം പെരുമ്പാവൂർ (ഡബ്ല്യു.എം.എഫ്), നവാസ് ഒപ്പീസ്, ശഫീഖ് പാനായിൽ (റിയാദ് ടാകീസ്), ഡോ. അബ്ദുല്‍ അസീസ് (സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍), സിദ്ദീഖ്​ തുവ്വൂർ, ഹുസൈൻ ദവാദ്​മി, അബൂബക്കർ സിദ്ദീഖ്​, ഇല്യാസ്​ കല്ലുമൊട്ടക്കൽ, ഡോ. ജയചന്ദ്രൻ, ബിൻഷാദ്​, നിഷാദ്​ ആലംകോട്​, നബീൽ സിറാജുദ്ദീൻ, മുഹമ്മദ്​ റാസി, ഹസൻ ഹർഷാദ്​, റാഫി കൊയിലാണ്ടി, മജീദ്​ പൂളക്കാടി, ബിനു ശങ്കർ, സലീം പാറയിൽ, ടി.വി.എസ്​. സലാം, കെ.സി. ഷാജു, പൂക്കോയ തങ്ങൾ, നിഹ്​മത്തുല്ല, സനൂപ്​ പയ്യന്നൂർ, ഷരീഫ്​, കബീർ പട്ടാമ്പി, ഗോപൻ, ആതിര ഗോപൻ തുടങ്ങിവര്‍ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് അംബാസഡര്‍ക്ക് ബൊക്കെ നല്‍കി. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളും അംബാസഡർക്ക്​ ബൊക്കെ നൽകാനെത്തി. അഫ്താബ്​ റഹ്​മാനി അവതാരകനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadh
News Summary - farewell to Dr Ausaf Sayeed Riyadh
Next Story