ഡോ. ഔസാഫ് സഈദിനും ഭാര്യക്കും ജിദ്ദ ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രാമംഗളം
text_fieldsജിദ്ദ: സൗദിയിലെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കി ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് ചുമതലയുള്ള സെക്രട്ടറിയായി ഡല്‍ഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിനും ഭാര്യ ഫര്‍ഹ സഈദിനും ജിദ്ദ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ഒരുക്കിയ പരിപാടിയിൽ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരും സ്വദേശികളും സംബന്ധിച്ചു.
കോൺസുലേറ്റിൽ ഹജ്ജ് കോൺസൽ ആയും കോണ്‍സല്‍ ജനറലായും റിയാദിൽ അംബാസഡറായും ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച ഡോ. ഔസാഫ് സഈദിന് രണ്ടിടങ്ങളിലും ഇന്ത്യൻ സമൂഹവുമായും സ്വദേശി പ്രമുഖർ, ഉദ്യോഗസഥർ തുടങ്ങിയവരുമായൊക്കെ അടുത്ത ബന്ധമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥനെന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം മികച്ചതാക്കാന്‍ കഴിഞ്ഞ ഡോ. ഔസാഫ് സഈദിന് മനുഷ്യസ്‌നേഹിയായും ഗ്രന്ഥകാരനും ചരിത്രാന്വേഷിയുമായെല്ലാം ശോഭിക്കാന്‍ കഴിഞ്ഞെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അംബാസഡറോടൊപ്പം ഔദ്യോഗിക കൃത്യനിര്‍വഹണം നിർവഹിക്കാൻ സാധിച്ചതിലൂടെ അദ്ദേഹത്തിൽ നിന്നും ഒട്ടേറെ പഠിക്കാനും പകര്‍ത്താനും സാധിച്ചതായി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ ഒട്ടേറെ സന്തോഷം പകരുന്നതായിരുന്നുവെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു.
സിറാജ് വഹാബ് (അറബ് ന്യൂസ്), രാംനാരായണ അയ്യര്‍, ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ്), ആരിഫ് ഖുറൈഷി, പ്രദീപ് ഷര്‍മ, റഫീഖ് മുഹമ്മദലി (ലുലു), മുഹമ്മദ് ആലുങ്ങല്‍, ഡോ. ജംഷീര്‍ അഹമ്മദ് (അല്‍ അബീര്‍ ഗ്രൂപ്), ഡോ. മുഷ്‌കാത് മുഹമ്മദലി (ജെ.എന്‍.എച്ച്), റിയാസ് മുല്ല, റൗഫ് മര്‍വായ്, തഹ്‌സീം വജാഹത്, ഇബ്രാഹിം ബാകി, അയ്യൂബ് ഹക്കീം, അദ്‌നാന്‍ സനയ്, ഡോ. ഖാലിദ് മുത്തം, രവികൃഷ്ണന്‍, സലീം കാദിരി, ഡോ. അദാബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വസീം മുഖദ്ദം, സിക്കന്ദർ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.
10 വര്‍ഷത്തോളം സൗദിയില്‍ പ്രവർത്തിച്ചതിൽ നിന്നും ലഭിച്ച ഓര്‍മകളും അനുഭവങ്ങളും ഡോ. ഔസാഫ് സഈദ് മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു. ഇരു രാജ്യങ്ങളുടെയും ഭരണകര്‍ത്താക്കളുടെ നിസ്സീമ സഹകരണം കൊണ്ട് ഇന്ത്യ-സൗദി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്ന നിരവധി പരിപാടികളും പദ്ധതികളും ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതായും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവർ ഉടൻ സൗദി സന്ദർശിക്കുമെന്നും അംബാസഡർ പറഞ്ഞു. ജിദ്ദ സമൂഹത്തെ എന്നും ആദരവോടെയാണ് കണ്ടിട്ടുള്ളതെന്നും ഏതു കാര്യങ്ങളും കുറഞ്ഞ സമയംകൊണ്ട് വളരെ ഭംഗിയോടെ നിര്‍വഹിക്കാന്‍ കഴിയുന്ന യോജിപ്പും സൗഹാർദവും ജിദ്ദ സമൂഹത്തിെൻറ പ്രത്യേകതയാണെന്നും ഡോ. ഔസാഫ് സഈദ് എടുത്തു പറഞ്ഞു.
അംബാസഡറും കോണ്‍സല്‍ ജനറലും ഇരുവരുടെയും പത്‌നിമാരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബങ്ങളും അതിഥികളായി പങ്കെടുത്തു. ഡോ. ഔസാഫ് സഈദിെൻറ ജീവിതത്തെ ആസ്പദമാക്കി സദസ്യർക്കായി ഓണ്‍ലൈന്‍ ക്വിസ് പരിപാടിയും സംഘടിപ്പിച്ചിരുന്നു. ആസിഫ് ഷീഷാന്‍ അവതാരകനായിരുന്നു.
യാത്രയയപ്പിനോടനുബന്ധിച്ച് സൗദി, ഇന്ത്യ, ഈജിപ്ത് ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. ഡൽഹിയിൽ കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ, വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന സെക്രട്ടറിയുടെ പൂര്‍ണ ചുമതലയോടുകൂടിയാണ് ഡോ. ഔസാഫ് സഈദിന്റെ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.