മാത്യുവിന് കേളിയുടെ യാത്രയയപ്പ്
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ, ചങ്ങനാശേരി സ്വദേശി മാത്യു ശമുവേലിന് കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ഉലയ യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
10 വർഷമായി സൗദിയിലുള്ള മാത്യു, ആറ്റ്കിൻസ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഉലയ യൂനിറ്റ് എക്സി. മെംബർ, യൂനിറ്റ് ജോ. ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂനിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കേളി മലാസ് ഏരിയ സെക്രട്ടറി സുനിൽ, മലാസ് ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഫിറോഷ് തയ്യിൽ, രക്ഷാധികാരി കമ്മിറ്റി അംഗം ഉമർ, ഏരിയ കമ്മിറ്റി മെംബർമാരായ മുകുന്ദൻ, അഷ്റഫ് പൊന്നാനി, അഷ്റഫ് കണ്ണൂർ, യൂനിറ്റ് ജോ.സെക്രട്ടറി ഷമീം മേലേതിൽ, ട്രഷറർ നിയാസ്, പ്രശാന്ത്, അർഷാദ്, ബിജു, ഖാലിദ് ബാഷ, അഖിൽ ദേവ്, അമർ, ഷറഫുദ്ദീൻ, മുരളീ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാത്യുവിനുള്ള യൂനിറ്റിെൻറ ഉപഹാരം യൂനിറ്റ് അംഗങ്ങൾ ചേർന്ന് കൈമാറി. യൂനിറ്റ് സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതവും മാത്യു നന്ദിയും പറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.