പി.വി. ഹസന് സിദ്ദീഖ് ബാബുവിന് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: നാനാവിധ ജീവല്‍പ്രശ്നങ്ങളുമായി പ്രയാസപ്പെടുന്ന അസംഖ്യം പേര് പ്രവാസികളുടെ ഇടയിലുണ്ടെന്നും ഇവര്‍ക്ക് സാന്ത്വനം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണമെന്നും ജീവകാരുണ്യ പ്രവര്ത്തകന് പി.വി. ഹസന് സിദ്ദീഖ് ബാബു അഭ്യര്‍ഥിച്ചു.
നാലുപതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അദ്ദേഹത്തിന് ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവ് (ജി.ജി.ഐ) നല്കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിക്കാലത്ത് പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 97 പേരുടെ ജയില്‍മോചനം സാധ്യമാക്കാനായത് ഒരു നിമിത്തമായിരുന്നുവെന്ന് ജി.ജി.ഐ ട്രഷറര്‍ കൂടിയായ ബാബു ചൂണ്ടിക്കാട്ടി.
ജീവകാരുണ്യമേഖലയില്‍ പ്രവാസിസമൂഹത്തിന് മികച്ചൊരു റോള്‍മോഡലാണ് ബാബുവെന്നും അദ്ദേഹം നിര്‍വഹിച്ചുപോന്ന സേവനങ്ങള്‍ ഏറ്റെടുത്തുനടത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച ജി.ജി.ഐ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മാഈൽ മരുതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ, ഇബ്രാഹീം ശംനാട്, ജലീല്‍ കണ്ണമംഗലം, നൗഫല്‍ പാലക്കോത്ത്, സാദിഖലി തുവ്വൂര്‍, ഇസ്ഹാഖ് പൂണ്ടോളി, കബീര്‍ കൊണ്ടോട്ടി, ഗഫൂര്‍ കൊണ്ടോട്ടി, മന്‍സൂര്‍, പി.എം. മുര്‍തദ, അഷ്റഫ് പട്ടത്തില്‍, എ.പി.എ. ഗഫൂര്‍, മുസ്തഫ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, റഹ്മത്ത് ടീച്ചര്‍, നാസിറ സുല്‍ഫി എന്നിവര്‍ സംസാരിച്ചു.
അരുവി മോങ്ങം കവിതയാലപിച്ചു. പുതിയ ട്രഷററായി ഇബ്രാഹീം ശംനാടിനെ യോഗത്തിൽ തിരഞ്ഞെടുത്തു. ഹസന് സിദ്ദീഖ് ബാബുവിന് ജി.ജി.ഐയുടെ ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.