കാർഷിക ബിൽ പിൻവലിച്ച് കർഷക സമരം അവസാനിപ്പിക്കണം –'പ്രവാസി'
text_fieldsദമ്മാം: കർഷകരുടെ ആവശ്യം ന്യായമായതിനാൽ കർഷകരെ ചൂഷണം ചെയ്യുന്ന കാർഷിക ബിൽ പിൻവലിച്ച് കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് പ്രവാസി സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ആവശ്യപ്പെട്ടു. കോർപറേറ്റുകളോട് സർക്കാർ പുലർത്തുന്നതിെൻറ ഒരംശം പരിഗണനയെങ്കിലും രാജ്യത്തോടും 130 കോടിയിൽ പരം ജനങ്ങളോടും ബി.ജെ.പി സർക്കാർ പുലർത്തണം.
രാജ്യത്തെയും കോടിക്കണക്കിന് ജനങ്ങളെയും ദ്രോഹിക്കിക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ബിൽ എന്ന് വിദഗ്ധരെല്ലാം വസ്തുതകൾ നിരത്തി ആവശ്യപ്പെട്ടിട്ടും കോർപറേറ്റുകൾക്കുവേണ്ടി കാട്ടുന്ന മർക്കട മുഷ്ടി കൊടിയ വഞ്ചനയാണെന്നാണ് കർഷകർ പറയുന്നത്. അതുകൊണ്ടാണ് ഈ ബിൽ കരിനിയമാണെന്നും അത് പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും അവർ ഒരുക്കമല്ലെന്നും നിലപാട് കൈക്കൊണ്ടത്. കർഷകരോടൊപ്പം ഈ രാജ്യത്തെ ജനങ്ങൾ ഐക്യദാർഢ്യപ്പെടണമെന്നും ഇനിയും വൈകിയാൽ രാജ്യത്തെ രക്ഷപ്പെടുത്താനാവാത്ത വിധം തകർന്നുപോകുമെന്നും പ്രവാസി സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.