കർഷക സമരം: പി.സി.എഫ് ഐക്യദാർഢ്യസംഗമവും അംഗത്വ വിതരണവും
text_fieldsദമ്മാം: കോർപറേറ്റ് ഭീമന്മാർക്ക് തീറെഴുതാനുള്ള മോദി സർക്കാറിെൻറ നിയമത്തിനെതിരെ കർഷരുടെ പോരാട്ടത്തിന് പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐക്യദാർഢ്യ- അംഗത്വ വിതരണ സംഗമം 30 പേർക്ക് അംഗത്വ കാർഡ് നൽകി ശംസുദ്ദീൻ ഫൈസി കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എഫ് സംസ്ഥാന കോഒാഡിനേറ്റർ മാഹിൻ തേവരുപാറ മുഖ്യപ്രഭാഷണം നടത്തി.
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊല്ലുകയും ആ രക്തത്തിൽ ആനന്ദിക്കുകയും ചെയ്ത സംഘ്പരിവാർ നേതാവ് നാഥുറാം വിനായക ഗോദ്സെയുടെ പിന്മുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം. 73ാം രക്തസാക്ഷിദിനത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയ്ത കുറ്റം എന്തെന്നുപോലും അറിയാതെ, ജാമ്യംപോലും നിഷേധിക്കപ്പെട്ട ആയിരങ്ങൾ തടവറകളിൽ പീഡനമേറ്റു കഴിയുമ്പോൾ ഗുജറാത്ത് കലാപത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ച് ജയിലിലടച്ച സംഘ്പരിവാർ കിങ്കരന്മാർക്ക് ജാമ്യം നൽകിയ കോടതിവിധിയിൽ സംഗമം നടുക്കം രേഖപ്പെടുത്തി.
പി.ടി. കോയ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് തൃശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിലീപ് താമരക്കുളം, സിദ്ദീഖ് സഖാഫി, ഷാജഹാൻ കൊട്ടുകാട്, മുജീബ് പാനൂർ, നവാസ് ഐ.സി.എസ്, സിദ്ദീഖ് പത്തടി, റഫീഖ് പാനൂർ, നിസാം വെള്ളാവിൽ, ഹബീബ് ഖുറൈശി, സമദ് നൂറനാട്, അയ്യൂബ് ഖാൻ പനവൂർ, ഷൗക്കത്ത് ചുങ്കം, മുസ്തഫ പട്ടാമ്പി, അബ്ദുൽ കബീർ ചവറ, യൂസുഫ് വാടാനപ്പള്ളി, മാഹിൻ പള്ളിശ്ശേരിക്കൽ, സഫീർ വളവന്നൂർ, ആലിക്കുട്ടി മഞ്ചേരി, സിദ്ദീഖ് പള്ളിശ്ശേരിക്കൽ, മൂസ മഞ്ചേശ്വരം, റഷീദ് വവ്വാക്കാവ്, യഹിയ മുട്ടയ്ക്കാവ്, അഷ്റഫ് ശാസ്താംകോട്ട എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.