ഫാഷിസ്റ്റ് ശക്തികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ‘ഇൻഡ്യ’ മുന്നണിക്ക് സാധിക്കും -കെ.എം.സി.സി
text_fieldsബുറൈദ: ഫാഷിസ്റ്റ് ശക്തികളുടെ കൈകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാൻ ‘ഇൻഡ്യ’ മുന്നണിക്ക് സാധിക്കുമെന്നും അതിൽ ഇന്ത്യയിലെ എല്ലാ മതേതര ശക്തികളും ഒരുമിച്ചുനിൽക്കണമെന്നും കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ബുറൈദ കെ.എം.സി.സി ഒരുവർഷം നീണ്ടുനിൽക്കുന്ന 40ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ‘മതേതര ഭാരതത്തിൽ ‘ഇൻഡ്യ’ മുന്നണിയുടെ പ്രസക്തി’ എന്ന പ്രമേയത്തിൽ സൗഹൃദ സംഗമവും ഈ വർഷത്തെ ഹാജിമാർക്ക് സേവനം നടത്താൻ വേണ്ടി ബുറൈദയിൽനിന്നും പങ്കെടുത്ത കെ.എം.സി.സി വളൻറിയർമാർക്കുള്ള അനുമോദനവും ബുറൈദയിൽ നടന്നു.
റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. അനീസ് ചുഴലി അധ്യക്ഷത വഹിച്ചു.
അലിമോൻ ചെറുകര വിഷയാവതരണം നടത്തി. റഷീദ് ദാരിമി അച്ചൂർ (എസ്.ഐ.സി), നിഷാദ് പാലക്കാട്, ഷിഹാബ് മുക്കം (ഐ.സി.എഫ്), എൻജി. ബഷീർ, റിയാസ് വയനാട്, അഷ്റഫ് കോഴിക്കോട്, സനീർ സലാഹി (സഫറ ജാലിയാത്ത്), നവാസ് പള്ളിമുക്ക് എന്നിവർ സംസാരിച്ചു. റഫീഖ് ചെങ്ങളായി, യൂസുഫ് ചെറുമല, ശരീഫ് മാങ്കടവ്, ശബീറലി ചാലാട്, അൽത്താഫ് കട്ടുപ്പാറ, കുട്ടി എടക്കര എന്നിവർ നേതൃത്വം നൽകി. എം.സി. മുസ്തഫ ഖിറാഅത്ത് നിർവഹിച്ചു. ബഷീർ വെള്ളില സ്വാഗതവും ബാജി ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.