ഗാന്ധിജിയുടെ ദർശനങ്ങളെ ഫാഷിസ്റ്റുകൾ കുഴിച്ചുമൂടുന്നു –ഇ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ
text_fieldsജിദ്ദ: രാഷ്്ട്രപിതാവ് മഹാത്മഗാന്ധിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ആദരവോടെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിെൻറ ആശയങ്ങൾക്കും ആദർശങ്ങൾക്കും കടകവിരുദ്ധമായ നിലപാടുകളും നടപടികളുമാണ് വർത്തമാനകാല ഇന്ത്യയിലെ ഭരണകൂടം കൈക്കൊള്ളുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി' പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റുകൾക്കെതിരെയുള്ള കോൺഗ്രസ് പാർട്ടിയുടെ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പോരാട്ടങ്ങൾ ശക്തിയാർജിക്കുന്നതും വലിയ ജനപിന്തുണയാർജിക്കുന്നതും ഫാഷിസ്റ്റുകളുടെ ഉറക്കം കെടുത്തിയിരിക്കുന്നുവെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.എ. കരീം പറഞ്ഞു.
പ്രവാസലോകത്തുനിന്ന് കെ.പി.സി.സി നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് പുളിക്കലിനെ ചടങ്ങിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി സുനിൽ ചെറുകോട്, ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മജീദ് നഹ, റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, ഹുസൈൻ, കെ.സി. അബ്ദുറഹ്മാൻ, എൻ. ഹുസൈൻ, ഷുക്കൂർ നീലങ്ങാടൻ, അഷ്‌റഫ് അഞ്ചാലൻ, നൗഷാദ് ചാലിയാർ തുടങ്ങിയവർ സംസാരിച്ചു. സക്കീർ അലി കണ്ണേത്ത് സ്വാഗതവും ആസാദ് പോരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.