വിശപ്പിെൻറ വില മനസ്സിലാക്കാനും സഹജീവികളോട് ആർദ്രത തോന്നാനും നോമ്പ് നിമിത്തമായി
text_fieldsജുബൈൽ: ജോലിത്തിരക്കുകൾക്കിടയിലും നാലു വർഷമായി റമദാനിലെ മുഴുവൻ നോമ്പും നോറ്റ് ഇടുക്കി സ്വദേശി. ജുബൈൽ റോയൽ കമീഷൻ ഏരിയയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അടിമാലി വെള്ളത്തൂവൽ സെല്ലിയാമ്പറ മോളത്ത് വീട്ടിൽ പൈലി-ക്ലാര ദമ്പതികളുടെ മകൻ ഡെന്നി പോളാണ് (31) സുഹൃത്തുക്കൾക്കൊപ്പം എല്ലാ റമദാനിലും നോമ്പനുഷ്ഠിക്കുന്നത്. നാട്ടിൽ ചില്ലറ ഇലക്ട്രിക്കൽ പണികളും റിസോർട്ട് മാനേജ്‌മെൻറ് ജോലികളുമൊക്കെയായി കഴിയുന്നതിനിടെയാണ് 2017ൽ സൗദിയിൽ എത്തുന്നത്.
ജുബൈൽ റോയൽ കമീഷനിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായാണ് ഡെന്നി പോൾ ജോലിക്കെത്തിയത്. സുഹൃത്തുക്കളായ പാലക്കാട് സ്വദേശി ഇല്യാസ്, ഷെരീഫ് എന്നിവരോടൊപ്പമായിരുന്നു താമസം. ആദ്യ റമദാനിൽ അവർ നോമ്പ് എടുക്കുന്നതായി അറിഞ്ഞു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി തുടക്കം മുതൽ ്രവതമനുഷ്ഠിച്ചു. തുടക്കത്തിൽ ഒന്നുരണ്ടു ദിവസങ്ങൾ അൽപം കടുത്തതായി അനുഭവപ്പെട്ടുവെങ്കിലും വൈകാതെ അത് ശീലമായി. ശരീരവും മനസ്സും ഉണരുകയും കൂടുതൽ ഊർജസ്വലമാവുകയും ചെയ്യുന്നത് അനുഭവിച്ചറിഞ്ഞു. നോമ്പുതുറ സമയം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന സായൂജ്യത വല്ലാത്തൊരു അനുഭൂതിയായി. വിശപ്പിെൻറയും ദാഹത്തിെൻറയും ഭക്ഷണത്തിെൻറയും വിലയറിഞ്ഞു.
ആഹാരം ലഭിക്കാതെ ജീവിതം ദുരിതത്തിലായ സാധുമനുഷ്യരുടെ വേദന മനസ്സിലാക്കാനായി. സഹജീവികളോട് സ്നേഹവും ആർദ്രതയും തോന്നാൻ നോമ്പ് നിമിത്തമായി. കോവിഡ് കാലത്തിനുമുമ്പ് നോമ്പു തുറക്കാൻ സമീപത്തെ പള്ളിയിലായിരുന്നു പോയിരുന്നത്. പിന്നീട് വീട്ടിൽ എല്ലാവരും ഒന്നിച്ച് നോമ്പുതുറയും അത്താഴവും പങ്കിട്ടു. ഇപ്പോൾ സുഹൃത്തുക്കൾ എല്ലാം നാട്ടിലാണ്. ഇത്തവണ എങ്ങനെ തനിച്ച് നോമ്പ് അനുഷ്ഠിക്കും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് റോയൽ കമീഷനിൽ ജോലി ചെയ്യുന്ന സുഹൃത്ത് ശിഹാബ് ഭക്ഷണം എത്തിക്കാം എന്ന വാഗ്ദാനവുമായി സമീപിച്ചത്. സ്പോൺസറും ഇടക്ക് ഭക്ഷണം എത്തിച്ചുതരും. ഇതുവരെയുള്ള എല്ലാ നോമ്പുകളും റമദാനോടുള്ള എല്ലാ ആദരവും പുലർത്തി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഡെന്നി പറയുന്നു.
നേരത്തേ വയറിനുണ്ടായിരുന്ന അസുഖങ്ങൾ വ്രതം ആരംഭിച്ചതോടെ പൂർണമായും മാറുകയും ചെയ്തു. താൻ നോമ്പ് എടുക്കുന്നതിൽ കുടുംബവും മാതാപിതാക്കളും ഏറെ സന്തുഷ്ടരാണ്. നോമ്പിെൻറ രീതികൾ, കഴിക്കുന്ന ഭക്ഷണം, സമയം എല്ലാം അവർക്ക് അറിയണം. ഭൂമിയിൽ എവിടെയാണെങ്കിലും ആരോഗ്യത്തോടെയുണ്ടെങ്കിൽ വരുന്ന എല്ലാ റമദാനിലും നോമ്പ് എടുക്കണമെന്നാണ് തീരുമാനമെന്നും ഡെന്നി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഭാര്യ: നീതു. മക്കൾ: നസ്രീൻ മറിയം, ആൻ കാതറിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.