ദൈവത്തിന് സ്തുതി; കണ്ണീർ തുടച്ച് ‘സുജൂദ്’ ചെയ്ത് ഇറാഖി സയാമീസ് ഇരട്ടകളുടെ പിതാവ്
text_fieldsജിദ്ദ: ദൈവത്തിന് സ്തുതി നേർന്നു, കണ്ണീർ തുടച്ച് 'സുജൂദ്' ചെയ്തു ഇറാഖി സയാമീസ് ഇരട്ടകളുടെ പിതാവ്. സയാമീസ് ഇരട്ടകളായ ഉമറിെൻറയും അലിയുടെയും പിതാവ് മുഹമ്മദ് അബ്ദുല്ല ജാസിമാണ് തെൻറ കുട്ടികളുടെ ശസ്ത്രക്രിയ വിജയകരമാണെന്ന് അറിഞ്ഞപ്പോൾ ദൈവത്തിന് സ്തുതിനേർന്നു കണ്ണീർ തുടച്ച് റിയാദിലെ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിക്കുള്ളിൽ ‘സുജൂദ്’ ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്തത്തിൽ കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ ഇറാഖി സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയ ആരംഭിച്ചത്. ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്.
11 മണിക്കൂർ നീണ്ട് നിന്ന സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം ശരീരം വേർപ്പെടുത്തിയ നിലയിൽ ഉമറും അലിയും രണ്ട് വിത്യസ്ഥ കിടക്കകളിൽ കിടക്കുന്ന കാഴ്ച കണ്ട് പിതാവ് കണ്ണീർ വാർക്കുകയും പിന്നീട് സന്തോഷത്താൽ ദൈവത്തിന് സ്തുതിനേർന്നു ആശുപത്രിക്കുള്ളിൽ സ്രാഷ്ടാങ്ങം ചെയ്യുകയുമായിരുന്നു.
ശസ്ത്രക്രിയ വിജയമാണെന്നറിഞ്ഞതോടെ ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങളിലും സന്തോഷം പ്രകടമായിരുന്നു. ഓപറേഷൻ റൂമിൽ നിന്ന് കുട്ടികളെ റൂമിലേക്ക് മാറ്റിയപ്പോൾ അവരെ സ്വീകരിക്കാൻ ഇറാഖി അംബാസഡറുമെത്തിയിരുന്നു. എല്ലാവരുടെയും മുഖത്ത് ശസ്ത്രക്രിയ വിജയത്തിന്റെ സന്തോഷം നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.