എഫ്.സി മുറബ്ബ സൂപ്പർ കപ്പ് യർമുക് എഫ്.സിക്ക്
text_fieldsറിയാദ്: എഫ്.സി മുറബ്ബയുടെ ആഭിമുഖ്യത്തിൽ റിയാദ് അസീസിയ അസിസ്റ്റ് ഗ്രൗണ്ടിൽ അൽബിന വിന്നേഴ്സ് കാഷ് പ്രൈസിനും ആബിദ് റസ്റ്റാറന്റ് വിന്നേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച നാലാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യർമുക് എഫ്.സി ജേതാക്കളായി. ഗണ്ടകി എഫ്.സി റണ്ണറപ്പായി.
മികച്ച കളിക്കാരൻ സൂരജ് (യർമുക് എഫ്.സി), മികച്ച ഗോൾകീപ്പർ ഫൈസൽ (യർമുക് എഫ്.സി), മികച്ച ഡിഫൻഡർ പ്രകാശ് (ഗണ്ടകി എഫ്.സി), ഏറ്റവും കൂടുതൽ ഗോൾ നേടിയ നന്ദു (ഗണ്ടകി എഫ്.സി) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി.
ടൂർണമെന്റിന്റെ ഉദ്ഘാടനം ലുലു ഹൈപ്പർമാർക്കറ്റ് മുറബ്ബ ജനറൽ മാനേജർ പി.എ. ഷമീർ നിർവഹിച്ചു.
പുരസ്കാര വിതരണ ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ സലാം, മാനേജർമാരായ ഒ.കെ. ഫൈസൽ, ഫയാസ് മജീദ്, ക്ലബ് ഭാരവാഹികളായ നിതിൻ ബഹനാൻ, ഇർഷാദ്, സുഹൈൽ, ആബിദ് മുണ്ട, ഹത്താശ് ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.