എഫ്.സി.ഡി യാത്രയയപ്പ് നൽകി
text_fieldsദമ്മാം: 42 വർഷത്തെ പ്രവാസമവസാനിപ്പിച്ചുമടങ്ങുന്ന ഡോ. ഉത്താൻ കോയക്ക് ദമ്മാമിലെ തെക്കേപ്പുറം പ്രവാസി സംഘടനയായ ഫ്രൈഡേ ക്ലബ് യാത്രയയപ്പ് നൽകി. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഖത്വീഫ് ജനറൽ ആശുപത്രിയിലും തുടർന്ന് അൽഅഹ്സ ജനറൽ ആശുപത്രിയിലും 25 വർഷത്തെ സേവനത്തിനുശേഷം സ്വകാര്യ ആശുപത്രികളിൽ സേവനം തുടരുകയായിരുന്നു. ആതുര ശുശ്രൂഷക്കൊപ്പം ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം ദമ്മാമിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയുടെ സ്ഥാപക നേതാവും രക്ഷാധികാരിയുമാണ്.
2008ൽ ദമ്മാമിൽ എം.എസ്.എസ് എന്ന സംഘടനയുടെ രൂപവത്കരണത്തിൽ നിർണായക പങ്കുവഹിക്കുകയും നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ എഫ്.സി.ഡി എക്സിക്യൂട്ടിവ് അംഗം അൽത്താഫ് മുനീർ ഉപഹാരം നൽകി.വൈസ് പ്രസിഡൻറ് ബി.വി. അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് അലി, എസ്.എം. ശിഹാബ്, കെ.വി. അക്ബർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.