മറ്റൊരാൾക്ക് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കരുത് മുന്നറിയിപ്പുമായി എസ്.എഫ്.ഡി.എ
text_fieldsഅൽ ഖോബാർ: രോഗലക്ഷണങ്ങൾ സമാനമാണെങ്കിലും മറ്റൊരാൾക്ക് നിർദേശിക്കുന്ന മരുന്നുകൾ മറ്റൊരു രോഗി കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) മുന്നറിയിപ്പ് നൽകി. ഡോക്ടർ പ്രത്യേക മരുന്ന് നൽകിയ രോഗികൾ അവ നിർദേശിച്ചപ്രകാരം കഴിക്കണം.
രോഗലക്ഷണങ്ങൾ സമാനമാണെങ്കിലും മറ്റൊരാളുടെ മരുന്ന് കഴിക്കുന്നത് ശരിയായ മരുന്നാണെന്നും ശരിയായ അളവിലാണെന്നും അർഥമാകുന്നില്ല -എസ്.എഫ്.ഡി.എ വാർത്തക്കുറിപ്പിൽ പറഞ്ഞു. നിയന്ത്രണത്തിന് വിധേയമായ മരുന്നുകൾ ഉപയോഗിക്കുന്നതിന് എസ്.എഫ്.ഡി.എ മാർഗനിർദേശങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ഡോക്ടറെ സമീപിക്കാതെ മരുന്ന് കഴിക്കുന്നത് നിർത്തുകയോ ഡോസിൽ ഏറ്റക്കുറച്ചിൽ വരുത്തുകയോ ചെയ്യരുത്.
രോഗികൾ അവർക്ക് നിർദേശിച്ച മരുന്നുകൾ ഉപയോഗിച്ചില്ലെങ്കിൽ അവർ മരുന്ന് വിതരണംചെയ്ത ഉറവിടത്തിലേക്ക് തിരികെ കൊണ്ടുവരണം. മരുന്നിെൻറ അളവും ഫലപ്രാപ്തിയും ഉറപ്പാക്കുകയും നൽകിയ മരുന്നിെൻറ ഉപയോഗത്തിൽ പ്രശ്നമുണ്ടായാൽ ഇടക്കിടെ ഡോക്ടറുമായി ബന്ധപ്പെടുകയും വേണമെന്ന് അതോറിറ്റി രോഗികളോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.