ഉന്നത വിജയം നേടിയ വിദ്യാർഥികളെ റിയാദ് ഐ.സി.എഫ് അനുമോദിച്ചു
text_fieldsറിയാദ്: പ്ലസ്ടു തുല്യതാപരീക്ഷയിൽ വിജയം നേടിയ ഹസൈനാർ ഹാറൂനി പടപ്പേങ്ങാടിനെയും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വിവിധ പരിപാടികളിലായി അനുമോദിച്ചു.
‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് നടത്തുന്ന ‘ഗ്ലാഡ് എജുകെയർ’ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിന്റെ പ്ലസ്ടൂ പരീക്ഷ എഴുതിയാണ് ഐ.സി.എഫ് റിയാദ് അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ പ്രസിഡന്റ് കൂടിയായ ഹസൈനാർ വിജയം നേടിയത്. കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് പറവൂർ ഉപഹാരം കൈമാറി. കേരള സിലബസിൽ 90 ശതമാനത്തിനും സി.ബി.എസ്.ഇ പരീക്ഷയിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് നേടി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പാസായ 42 വിദ്യാർഥികളെയും ഐ.സി.എഫ് ഉപഹാരം നൽകി ആദരിച്ചു. പ്ലസ്ടു വിഭാഗത്തിൽനിന്ന് ഫാത്തിമ റിഹാന, ലിബ ഷെറിൻ, ഫാത്തിമ മഹ, റസീൻ റഹ്മാൻ, ഫിദ മെഹ്ന, നജ ശാക്കിർ, മുഹമ്മദ് അബ്ദുറഹീം, പി. മുഹമ്മദ്, മുഹമ്മദ് ഹാഷിം, സ്വഫ്വാൻ അബ്ദുൽ ഖാദിർ, മുബഷിറ തസ്നിം, മുഹമ്മദ് സിനാൻ, സുഫ്യാൻ അബ്ദുസ്സലാം എന്നിവരും എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് ഫാത്തിമ ഹുസ്ന, ഫാത്തിമ മിൻഹ, അലീഷ് ഫാത്തിമ, അഹമ്മദ് അബ്ദുസ്സലാം, ആഫിയ ബീവി, ആമിന ബീവി, അബ്ദുല്ല ബിൻ ഷെഫീഖ്, അമ്മാർ മുഹമ്മദ്, നാജിയ, മുഹമ്മദ് മുഹ്താർ, സഫ അബ്ദുൽ ഖാദിർ, ഹന്ന മുജീബ്, സിയാ അലവി, ഫാത്തിമ സിൻഫ, മുഹമ്മദ് ആദിൽ, റയാൻ അരീക്കൻ, ആമിനത് നിഹ, മുഹമ്മദ് ഇഷാം, ആയിഷ നസീഹ, മുഹമ്മദ് ആഷിഖ്, മുഹമ്മദ് ദിൽഷാദ്, ഫാതിമ സൈനബ്, യാസീൻ സിറാജുദ്ദീൻ, സന ഫാതിമ, മുഹമ്മദ് സാബിത് എന്നിവരുമാണ് ആദരം ലഭിച്ച വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.