സൗദി ഡോക്ടർമാർക്ക് ബ്രിട്ടനിൽ പരിശീലനത്തിന് ഫെലോഷിപ്
text_fieldsജുബൈൽ: സൗദി ഡോക്ടർമാർക്ക് ബ്രിട്ടനിൽ വിദഗ്ധ മെഡിക്കൽ പരിശീലനത്തിനായി 300 ഫെലോഷിപ്പുകൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഹെൽത്ത് എജുക്കേഷൻ ഇംഗ്ലണ്ട് (എച്ച്.ഇ.ഇ), യൂനിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ബെർമിങ്ഹാം (യു.എച്ച്.ബി) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇംഗ്ലണ്ട് - സൗദി ഇൻറർനാഷനൽ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ട്രെയിനിങ് സ്കീം വഴിയാണ് ഇത് നടപ്പാക്കുകയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ലഭ്യമായ സീറ്റുകളിൽ ബ്രിട്ടനിലെ ജനറൽ മെഡിക്കൽ കൗ ൺസിൽ (ജി.എം.സി) അംഗീകരിച്ച വിവിധ ജനറൽ, സബ് സ്പെഷാലിറ്റികൾ ഉൾപ്പെടുന്നു. ബിരുദാനന്തരം പ്രഫഷനൽ ക്ലാസിഫിക്കേഷന് യോഗ്യരാവുകയും ചെയ്യും. ഡോക്ടർമാരെ യു.കെ നിലവാരത്തിൽ സമ്പൂർണ സ്പെഷാലിറ്റി വിദഗ്ധരാക്കുക എന്നതാണ് ലക്ഷ്യം. പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്നവർ ജനുവരി രണ്ടിന് മുമ്പ് https://ksp.moe.gov.sa/AMS/Pages/Degrees എന്ന ലിങ്ക് വഴി പരിശീലന പരിപാടിക്ക് അപേക്ഷിക്കാൻ മന്ത്രാലയം നിർദേശിച്ചു. പരിശീലന പരിപാടിയിലേക്കുള്ള എൻറോൾമെൻറ് ഏപ്രിലിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.