സൗദിയിൽ വാണിജ്യ മേളകൾക്ക് ചട്ടമായി
text_fieldsറിയാദ്: രാജ്യത്ത് വാണിജ്യ മേളകളും വ്യാപാര സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും നിലവിൽ വന്നു. സൗദി എക്സിബിഷൻ ആൻഡ് കൺവെൻഷൻ ബ്യൂറോ (എസ്.ഇ.സി.ബി)യുടെ നിയന്ത്രണത്തിൻ കീഴിൽ മാത്രമേ ഇനി ഇത്തരത്തിലുള്ള പരിപാടികൾ നടത്താനാവൂ. രാജ്യത്ത് നടക്കുന്ന വാണിജ്യ മേളകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ട് വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് സ്ഥിരം സംവിധാനവും വ്യവസ്ഥകളും ആവിഷ്കരിച്ച് നടപ്പാക്കിയത്. രാജ്യാന്തര മേളകളിൽ പെങ്കടുത്ത അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ള സാേങ്കതിക വിദഗ്ധരും സ്വകാര്യ വാണിജ്യ മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ട ഉപദേശ സംഘം രൂപം നൽകിയ 13 പുതിയ ചട്ടങ്ങൾക്കും അതനുസരിച്ചുള്ള നടപടിക്രമങ്ങൾക്കും എസ്.ഇ.സി.ബിയുടെ മേൽനോട്ട സമിതി കഴിഞ്ഞ മാസം അവസാനമാണ് അന്തിമാംഗീകാരം നൽകിയത്. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് പ്രസിഡൻറുമായ അമീർ സുൽത്താൻ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഇൗ ചട്ടപ്രകാരം മാത്രമേ ഇനി ഇത്തരം പരിപാടികൾ നടത്താൻ അനുമതി ലഭിക്കൂ എന്ന് എസ്.ഇ.സി.ബി എക്സിക്യുട്ടീവ് ഡയറക്ടർ എൻജി. താരിഖ് അൽഇസ്സ അറിയിച്ചു. പുതിയ സാമ്പത്തികാസൂത്രണ, നയ പരിഷ്കരണ പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായ വ്യാവസായിക വളർച്ചക്ക് ഇത് ഗുണകരമാകുമെന്നും നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യാപാര സംരംഭകർ തമ്മിലുള്ള ആശയവിനിയമത്തിനും ആഭ്യന്തര വിനോദ സഞ്ചാര വികസനത്തിനും മേളകൾ ഏറ്റവും മികച്ച അവസരമായാണ് വർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തയുള്ളതും സ്ഥിരവുമായ ഒരു വ്യവസ്ഥയാണ് നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, തൊഴിൽ ^ സാമൂഹിക വികസന മന്ത്രാലയം, സാംസ്കാരിക - വാർത്താ വിതരണ മന്ത്രാലയം, ഭവന നിർമാണ വകുപ്പ്, സൗദി കസ്റ്റംസ് എന്നിവയുടെ നിർദേശങ്ങൾ പ്രകാരമുള്ള ചട്ട രൂപവത്കരണത്തിൽ സാേങ്കതിക വിദഗ്ധരുടെയും വ്യാവസായിക മേഖലയിൽ നിന്നുള്ള പ്രഫഷണലുകളുടെയും ഉപദേശങ്ങളും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഗുണനിലാവരത്തിെൻറ കാര്യത്തിൽ വാണിജ്യ സംരംഭകർക്കിടയിൽ മത്സര മനോഭാവം സൃഷ്ടിക്കാൻ സഹായിക്കും വിധം മേളകളെ ലോകോത്തരമാക്കാൻ ഇൗ നിബന്ധനകൾക്ക് കഴിയുമെന്നും എൻജി. അൽ ഇസ്സ ചൂണ്ടിക്കാട്ടി. എല്ലാ വിധത്തിലുള്ള പിന്തുണയും എസ്.ഇ.സി ബ്യൂറോയിൽ നിന്ന് ലഭിക്കും.
മേള നടത്തുന്നതിനുള്ള ലൈസൻസ് ബ്യൂറോയാണ് നൽകുന്നത്. www.secb.gov.sa എന്ന വെബ്സൈറ്റ് ഇക്കാര്യത്തിൽ സംഘാടകരെയും വാണിജ്യ സംരംഭകരെയും സഹായിക്കും. പുതിയ വ്യവസ്ഥ പ്രകാരം 180 ദിവസം മുമ്പാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കാം. കമ്പനികൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, വിവിധ രംഗങ്ങളിലെ പ്രഫഷണലുകൾ, ശാസ്ത്ര സമിതികൾ, ആരോഗ്യ സംഘടനകൾ, ചാരിറ്റി സംഘങ്ങൾ, ചേമ്പർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, സ്വകാര്യ മേഖല സ്ഥാപനങ്ങൾ, വിവിധ പരിശീലക കേന്ദ്രങ്ങൾ, അകാദമികൾ തുടങ്ങി ഏത് വിഭാഗങ്ങൾക്കും പ്രദർശന മേളകളോ സമ്മേളനങ്ങളൊ സംഘടിപ്പിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ അതെല്ലാം എസ്.ഇ.സി.ബിയുടെ നിബന്ധനകൾക്ക് വിധേയമായായിരിക്കണം. ഇവയുടെ സംഘാടനത്തിനായി രാജ്യത്ത് എവിടെയുമുള്ള ഹോട്ടലുകൾ, പ്രദർശന ശാലകൾ, കല്യാണ മണ്ഡപങ്ങൾ, മാളുകൾ തുടങ്ങിയ ഏത് സംവിധാനവും അതാതിെൻറ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.