Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 5:22 PM GMT Updated On
date_range 28 May 2020 5:22 PM GMTപരപ്പനങ്ങാടി സ്വദേശി പനി ബാധിച്ച് റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി യുവാവ് റിയാദിൽ പനി ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അക്കരപറമ്പില്‍ ശിയാഉല്‍ ഹഖ് (33) ആണ് റിയാദ് ശിഫ സനാഇയയിലെ താമസസ്ഥലത്ത് മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ വ്യാഴാഴ്ച രാവിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശിഫ സനാഇയയിലെ ഒരു സോഫ നിർമാണ സ്ഥാപനത്തിലായിരുന്നു ജോലി. അഞ്ച് വര്‍ഷമായി റിയാദിലുണ്ട്. അലിഹസന്‍ - ബീപാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ശഹനാസ്. മക്കള്‍: ശമാസ് അഹമ്മദ്, ശസിന്‍ അഹമ്മദ്. മൃതദേഹം ഖബറടക്കുന്നതിന് ബന്ധുവായ മുനീര്‍ മക്കാനിയെ സഹായിക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story