പനി പരിശോധിക്കാൻ ‘തത്മൻ’ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്തണമെന്ന്
text_fieldsജിദ്ദ: ശരീരോഷ്മാവ് കൂടുതലായി അനുഭവപ്പെടുന്നവർ ‘തത്മൻ’ ക്ലിനിക്കുകളിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കർഫ്യു സമയത്ത് ‘തവക്കൽനാ’ ആപ് വഴി അടിയന്തര മെഡിക്കൽ അനുമതിപത്രം നേടി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി തത്മൻ ക്ലിനിക്കുകളുടെ എണ്ണം 233 ആയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കോവിഡ് ലക്ഷണമുണ്ടെന്ന് തോന്നുന്നവർക്ക് വലിയ ആശ്വാസമായിരിക്കയാണ് തത്മൻ ക്ലിനിക്കുകൾ. സൗദി ആരോഗ്യ മന്ത്രാലയം അടുത്തിടെയാണ് വിവിധ മേഖലകളിൽ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും കോവിഡ് ലക്ഷണമുണ്ടെന്ന് സംശയിക്കുന്നവർക്ക് ചികിത്സക്കും ആരോഗ്യ പരിചരണത്തിനും പ്രത്യേക ക്ലിനിക്കുകൾ ഒരുക്കിയത്. കോവിഡ് ലക്ഷണമുണ്ടെന്ന് തോന്നുന്നവർക്ക് നേരത്തേ വൈദ്യസഹായം ലഭ്യമാക്കുകയും ആശുപത്രികളിലെ തിരക്ക് കുറക്കുകയും ലക്ഷ്യമിട്ടാണ് ഇവ ആരംഭിച്ചിരിക്കുന്നത്.
ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് വിവിധ മേഖലകളിലെ ക്ലിനിക്കുകളിൽ ചികിത്സ തേടി എത്തിയത്.
ശരീരോഷ്മാവ് പരിശോധന, എക്സ്റേ, ഇ.സി.ജി, ലാബ് തുടങ്ങിയവ സൗകര്യങ്ങൾ ക്ലിനിക്കുകളിലുണ്ട്. ശരീരോഷ്മാവ് കൂടുക, ശ്വാസതടസ്സം, ചുമ തുടങ്ങിയ ലക്ഷണമുള്ളവരെയാണ് മുഴുസമയ ക്ലിനിക്കുകളിൽ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.