Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫിഫ ക്ലബ്ബ് ലോകകപ്പിലെ...

ഫിഫ ക്ലബ്ബ് ലോകകപ്പിലെ വെള്ളി നേട്ടം; അൽ ഹിലാൽ ടീമിന് റിയാദിൽ ഉജ്വല സ്വീകരണം

text_fields
bookmark_border
ഫിഫ ക്ലബ് ലോക കപ്പ്
cancel
camera_alt

ഫിഫ ക്ലബ് ലോക കപ്പിൽ വെള്ളി നേട്ടവുമായി റിയാദിൽ വിമാനമിറങ്ങിയ അൽ-ഹിലാൽ സംഘത്തോടൊപ്പം സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ്‌ ബിൻ തുർക്കി

റിയാദ്: മൊറോക്കൻ തലസ്‌ഥാനമായ റബാത്തിൽ ശനിയാഴ്ച നടന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് ഫൈനലിൽ വെള്ളി നേട്ടവുമായി തിരിച്ചെത്തിയ അൽ-ഹിലാൽ ടീമിന് റിയാദിൽ ഉജ്വല വരവേൽപ്. സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ കിങ് ഖാലിദ് വിമാനത്താവളത്തിൽ നേരിട്ടെത്തി അൽ-ഹിലാൽ സംഘത്തെ സ്വീകരിച്ചു.

റിയാദ് ബോളിവാർഡിലെ മുഹമ്മദ് അബ്​ദു തിയേറ്ററിൽ അൽ-ഹിലാൽ സംഘത്തിന് ഒരുക്കിയ സ്വീകരണ ചടങ്ങ്

ലോക ടൂർണമെൻറിെൻറ അവസാന മത്സരത്തിൽ പ്രവേശനം നേടുകയും സ്പാനിഷ് വമ്പന്മാരോട് പൊരുതി റണ്ണേഴ്‌സപ്പ് ആവുകയും ചെയ്ത ടീമിനെ മന്ത്രി നേരിട്ട് അഭിനന്ദിച്ചു. ക്ലബി​െൻറ ഭരണ, സാങ്കേതിക വിഭാഗങ്ങളെയും കളിക്കാരെയും പ്രത്യേകം എടുത്തുപറഞ്ഞാണ് അദ്ദേഹം അഭിനന്ദിച്ചത്. ഈ നേട്ടത്തിലൂടെ ലോക ക്ലബുകൾക്കിടയിൽ ശ്രദ്ധേയ സ്ഥാനം നേടാൻ അൽ-ഹിലാലിനായെന്നും ഇത് രാജ്യത്തി​െൻറ നേട്ടമാണെന്നും ബിൻ തുർക്കി അൽ-ഫൈസൽ പറഞ്ഞു. കായികമേഖലക്ക് രാഷ്​ട്ര നേതൃത്വം നൽകുന്ന അഭൂതപൂർവമായ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു.


തുടർന്ന് അൽ-ഹിലാൽ ആരാധകർ റിയാദ് ബോളിവാർഡിലെ മുഹമ്മദ് അബ്​ദു തീയറ്ററിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിന് വൻ ജനാവലി സാക്ഷ്യം വഹിച്ചു. ലോക കപ്പ് കിരീടം നേടുന്നതിൽ പ്രധാന ഘടകം ആരാധകരുടെ പിന്തുണയാണെന്ന് അൽ-ഹിലാൽ ക്യാപ്റ്റൻ സാലിം അൽ-ദോസരി പറഞ്ഞു. ഇതുവരെ അവരിൽനിന്ന് ലഭിച്ച പ്രോത്സാഹനത്തിൽ അതീവ സന്തോഷമുണ്ട്. ലോക കപ്പിൽ കൈവരിച്ച നേട്ടം അൽ-ഹിലാലി​േൻറത് മാത്രമല്ല; സൗദി അറേബ്യയുടെത് കൂടിയാണ് -അൽ ദോസരി കൂട്ടിച്ചേർത്തു.


ഇതിന് മുമ്പ് 2012 ൽ മൊറോക്കോയുടെ രാജയും 2018 ൽ യു.എ.ഇയിലെ അൽ ഐനുമാണ് ഫിഫ ക്ലബ് ലോക കപ്പിൽ റണ്ണറപ്പ് നേടിയ അറബ് ടീമുകൾ. ഈ വർഷത്തെ നേട്ടത്തോടെ അൽ-ഹിലാൽ ഈ ഗണത്തിലെ ആദ്യ സൗദി ടീമായി. മൊറോക്കോയിൽ നടന്ന ആദ്യ സെമിയിൽ ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയെ രണ്ടിനെതിരെ മൂന്ന്​ ഗോളിന് പുറത്താക്കിയാണ് അൽ-ഹിലാൽ ഫൈനലിൽ കടന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballfifa club world cupAl Hilal
News Summary - FIFA Club World Cup silver medal; Al Hilal received a warm welcome in Riyadh
Next Story