ഫിഫ ഫുട്ബാൾ ക്ലബ് സെവൻസ് ടൂർണമെന്റ് പെരുന്നാൾ പിറ്റേന്ന്
text_fieldsഖമീസ് മുശൈത്ത്: ഫിഫ ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ മത്സരം രണ്ടാം പെരുന്നാൾ ദിനത്തിൽ ഖമീസ് മുശൈത്ത് നജ്മ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദക്ഷിണസൗദിയിലെ പ്രമുഖരായ ഫാൽക്കൻ, ഫിഫ, മെട്രോ, കാസ്ക്ക്, അൽജസീറ മന്തി റിജാൽഅൽമ, വെബ് വേൾഡ്, ലയൺസ്, വിവ, ഇന്ത്യൻ ഹീറോസ് എന്നീ ടീമുകൾ പങ്കെടുക്കും. വിവിധ ടീമുകൾക്ക് വേണ്ടി സൗദിയിലെയും കേരളത്തിലെയും സന്തോഷ് ട്രോഫി, കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ അണിനിരക്കും. മത്സരവിജയികൾക്ക് നാട്ടിൽനിന്ന് എത്തിച്ച ആറ് അടി പൊക്കമുള്ള ട്രോഫിയും 6666 റിയാലും സമ്മാനം നൽകും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ചേ മുക്കാൽ അടി ട്രോഫിയും 3333 റിയാലും സമ്മാനം നൽകും.
രാജ്യത്തെ മലയാളി ഫുട്ബാൾ ചരിത്രത്തിലെ ചെലവേറിയ മത്സരമാണ് അസീറിൽ നടക്കുന്നതെന്ന് ഫിഫ പ്രോഗ്രാം കമ്മിറ്റി അവകാശപ്പെട്ടു. ടീം മീറ്റിങ്ങിൽ റസാഖ് വളാഞ്ചേരി, ശംസു വാഴക്കാട്, നൗഷാദ് മണ്ണാർക്കാട്, മുസ്ബിർ മണ്ണാർക്കാട്, ഗഫൂർ പാലൂർ, ഷഫീഖ്, കരീം താനൂർ, സലിം കൽപറ്റ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.