Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൈറലായി സൗദിയിലെ ഫിഫ മലമുകളിലെ ഈദ്​ നമസ്​കാരവേദി
cancel
camera_alt

സൗദിയിലെ ഫിഫ മലമുകളിലെ ഈദ്​ നമസ്​കാരവേദി, ഇൻസൈറ്റിൽ ചിത്രം പകർത്തിയ മൂസ അബ്​ദു അൽഫീഫി

Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈറലായി സൗദിയിലെ ഫിഫ...

വൈറലായി സൗദിയിലെ ഫിഫ മലമുകളിലെ ഈദ്​ നമസ്​കാരവേദി

text_fields
bookmark_border

ജിദ്ദ: സൗദി അറേബ്യയുടെ തെക്ക്​ ഫിഫാ മലമുകളിലെ ഈദ്​ നമസ്​കാരവേദിയുടെ പടം സമൂഹ മാധ്യമകളിൽ വൈറലായി. സ്വദേശി പൗരനും ഫിഫയിലെ ബലദിയ ഓഫീസിൽ പബ്ലിക്​ റിലേഷൻസ്​ ആൻഡ് മീഡിയ വിഭാഗത്തിലെ ജോലിക്കാരനുമായ മൂസ അബ്​ദു അൽഫീഫി എന്ന യുവാവാണ്​ ഫിഫ മലനിരയുടെ പ്രകൃതി ​രമണീയ കാഴ്​ചകളും സാമൂഹിക അകലം പാലിച്ചുള്ള ഈദ്​ നമസ്​കാരത്തി​െൻറയും പടം കാമറകളിൽ പകർത്തിയത്​. പെരുന്നാൾ ദിവസം രാജ്യത്തെ വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്​കാരങ്ങളുടെയും മറ്റും പടങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ ആളുകളുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചുപറ്റിയ പടമായി മൂസ അബ്​ദു പകർത്തിയ ഫിഫ മലമുകളിലെ ഈദ്​ നമസ്​കാരവേദിയുടെ കാഴ്​ച മാറിയിരിക്കയാണ്​.

ഫിഫ ഗവർണറേറ്റിലെ പടിഞ്ഞാറ്​ തന്റെ ജന്മനാടായ 'കർആൻ' എന്ന സ്​ഥലത്ത്​ നിന്ന്​ എടുത്തതാണ്​ ഈ പടങ്ങളെന്ന്​ 'അൽഅറബിയയു'മായി നടത്തിയ അഭിമുഖത്തിൽ ഫോട്ടോ​ഗ്രാഫർ മൂസ അബ്​ദു അൽഫിഫി പറഞ്ഞു. കുട്ടിക്കാലം മുതൽ ഇന്നുവരെ പിതാവിനൊപ്പം സന്ദർശിച്ചിരുന്ന സ്ഥലമാണിത്​. അതാണ്​ മനോഹരമായ നിമിഷങ്ങൾ പകർത്താൻ എ​നിക്ക്​ പ്രചോദനമായത്​. ചില പടങ്ങൾ മൊബൈൽ ഫോണുപയോഗിച്ചും ചിലത്​ ഡ്രോൺ ഉപയോഗിച്ചുമാണ്​ എടുത്തത്​. പടങ്ങൾക്ക്​ ലഭിച്ച പ്രതികരണങ്ങൾ കണ്ടപ്പോൾ മനോഹരമായിട്ടുണ്ടെന്ന്​ മനസ്സിലായി. നമസ്​കാര സ്ഥലങ്ങളുടെ പടമെടുക്കുന്നത്​ ഇതാദ്യമല്ലെന്നും മൂസ അബ്​ദു പറഞ്ഞു. പ്രതികരണങ്ങൾ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ആളുകളെ പ്ര​രിപ്പിക്കും. കോവിഡ്​ സാഹചര്യത്തിൽ ഈദ്​ നമസ്​കാര വേദിയുടെ ഭംഗിയും സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തവുമെല്ലാം പകർത്തുന്നതിൽ വിജയിച്ചുവെന്ന്​ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച്​ കഴിഞ്ഞ വർഷം ഈദുൽഫിത്വർ ദിവസം നമസ്​കാരമുണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ ഈദ്​ നമസ്​കാര ദൃശ്യങ്ങൾ പകർത്താൻ ഞാൻ ഏറെ ഇഷ്​ടപ്പെട്ടുവെന്നും മൂസ്​ അബ്​ദു പറഞ്ഞു.

ഫോട്ടോഗ്രഫിയിലൂടെ പ്രകൃതി ഭംഗിയെ തുറന്നുകാട്ടാനാണ്​ ശ്രമിക്കുന്നത്​. ചെറുപ്പം മുതലേ ഫോട്ടോഗ്രഫി ഇഷ്​ടപ്പെടുന്നു. പരമ്പരാഗത കാമറകൾ ഉപയോഗിച്ചു ആരംഭിച്ച പടമെടുക്കൽ ഇപ്പോൾ ഡ്രോൺ ഉപയോഗിക്കുന്നതിലെത്തിരിക്കുകയാണ്​. ഫിഫ എന്ന നാട്ടിൻപുറത്തുകാരനാണ് ഞാൻ. മനോഹരമായ ആ പ്രദേശത്തിന്റെ മടിത്തട്ടിലാണ്​ ജീവിക്കുന്നത്​. മഴയുടെയും മൂടൽ മഞ്ഞുകളുടെയുമൊക്കെ അവിടത്തെ​ ചേതോഹരമായ കാഴ്​ചകൾ പകർത്തി ജനങ്ങളിലെത്തിക്കാൻ ഏറെ ആഗ്രഹിക്കുന്നുവെന്നും മൂസ അബ്​ദു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaFifa Mountainsfaifa mountains
News Summary - Fifa Mountains saudi prayer photo
Next Story