‘വർഗീയഭിന്നിപ്പിനെ സൗഹൃദമതിലുകൊണ്ട് പ്രതിരോധിക്കുക’
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ സാമൂഹിക സംവാദം കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല
കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടനാനേതാക്കളെ പങ്കെടുപ്പിച്ച് ‘വർഗീയ ധ്രുവീകരണത്തിനെതിരെ സൗഹൃദത്തിന്റെ തിരുത്ത്’എന്ന തലക്കെട്ടിൽ സാമൂഹിക സംവാദം സംഘടിപ്പിച്ചു.
ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയിൽ വർഗീയതയുടെ വിഷവിത്തുകൾ പാകുന്ന ‘ദ കേരള സ്റ്റോറിയുടെ’പശ്ചാത്തലത്തിൽ ജനമനസ്സുകളിൽ സൗഹൃദത്തിന്റെ പുതുനാമ്പു സൃഷ്ടിച്ചു ഭാരതത്തിന്റെ പൈതൃകമായ മതനിരപേക്ഷതയെ വീണ്ടെടുക്കാനുള്ള പരിശ്രമം നടക്കേണ്ടതുണ്ടെന്ന് പരിപാടി ആഹ്വാനംചെയ്തു.
സൗദി മതകാര്യ മന്ത്രാലയത്തിന്റെ അതിഥിയായി എത്തിയ കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി വിഷയാവതരണം നടത്തി.
പി.പി. മുഹമ്മദ് മദനി, ഒ.ഐ.സി.സി പ്രതിനിധി ഇഖ്ബാൽ പൊക്കുന്ന്, ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ, തനിമ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.