സാമ്പത്തികാരോപണം: ദമ്മാം ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി
text_fieldsദമ്മാം: സാമ്പത്തികാരോപണത്തെ തുടർന്ന് ദമ്മാം സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി. സ്കൂൾ രക്ഷാധികാരി ഇന്ത്യൻ അംബാസഡർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പൽ സുൈബർ ഖാനെ പുറത്താക്കിയത്.
മുൻ ചെയർമാനും ഫിനാൻസ് കമ്മിറ്റി അംഗവുമായ കലീം അഹമ്മദിനെ ഭരണ സമിതിയിൽ അയോഗ്യനാക്കുകയും ചെയ്തു. സ്കൂൾ ചെയർമാൻ ചൊവ്വാഴ്ച ഉച്ചയോടെ രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിലാണ് പ്രിൻസിപ്പലിനും കമ്മിറ്റി അംഗത്തിനും എതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് വെളിപ്പെടുത്തിയത്. സ്കൂളിെൻറ അന്തസ്സത്ത നിലനിർത്തുന്നതിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും സ്കൂൾ നിയമങ്ങൾ പിന്തുടരുന്നതിലും വീഴ്ചവരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സർക്കുലറിൽ പറയുന്നത്.
മൂന്നു പതിറ്റാണ്ടിലേറെ സ്കൂളിലെ ഫിനാൻസ് ഒാഫിസറായിരുന്ന അൻസാരിയെ രണ്ടു മാസം മുമ്പ് കാരണം കാണിക്കാതെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇൗ കാര്യം ഭരണസമിതിയിൽ ചർച്ചചെയ്യാൻ പോലും പ്രിൻസിപ്പൽ തയാറായിരുന്നില്ല. തുടർന്ന് പുറത്തായ ഫിനാൻസ് ഒാഫിസർ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച അംബാസഡർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സ്കൂളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടുവർഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദിനെ ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ പാലിച്ചില്ല എന്ന കാരണം കാണിച്ചാണ് പുറത്താക്കിയത്. സ്കൂളിലെ എയർക്കണ്ടീഷണർ മെയിൻറനൻസ് കരാറുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് സുനിലിനെ പുറത്താക്കിയത്. ചൂടുകാലം മറികടക്കാനായി മാനുഷികമായ ചില നിലപാടുകൾ സ്വീകരിച്ചതിെൻറ പേരിലാണത്രെ സുനിലിനെ കുറ്റക്കാരനാക്കിയത്. ഇതിനെ ചോദ്യം ചെയ്യാനുള്ള സ്കൂളിലെ രക്ഷിതാക്കളുടെ ശ്രമം പോലും വിജയിച്ചില്ല. തുടർന്ന് സുനിലിന് പകരമായി നസ്ല ബാരിയെ ഭരണസമിതിയിൽ ഉൾപ്പെടുത്തി മലയാളി സമൂഹത്തെ തൃപ്തരാക്കി. തുടർന്ന് അടുത്ത ചെയർമാനായി പരിഗണിക്കെപ്പടേണ്ടിയിരുന്ന തമിഴ്നാട് പ്രതിനിധിയും മുൻ ചെയർമാനുമായ തിരുനാവക്കരശിനെ മറികടന്ന് ഉന്നതാധികാര സമിതി സ്കൂൾ ഭരണസമിതിയിൽ ഉൾപ്പെടുത്തിയ കലീം അഹമ്മദ് ചെയർമാൻ ആവുകയായിരുന്നു. ഇതോടെ സ്കൂൾ പ്രവർത്തനങ്ങളിൽ പുറത്തുനിന്നുള്ള ഒരു അന്വേഷണത്തിനും മറുപടി പോലും ലഭിക്കാത്ത അവസ്ഥ രൂപപ്പെട്ടു.
ഡോ. മുഹമ്മദ് ഷാഫിക്ക് ശേഷമാണ് മൂന്ന് വർഷം മുമ്പ് സുബൈർ ഖാൻ ദമ്മാം സ്കൂൾ പ്രിൻസിപ്പലായി എത്തുന്നത്. ഇദ്ദേഹം പ്രിൻസിപ്പലായി എത്തുന്നതിനെതിരെ അന്നത്തെ ചെയർമാൻ സുനിൽ മുഹമ്മദും ഫിനാൻസ് കമ്മിറ്റി കൺവീനർ റഷീദ് ഉമറും എംബസിക്ക് രേഖാമൂലം പരാതി നൽകിയിരുന്നതാണ്. പുതിയ തീരുമാനത്തിെൻറ പേരിൽ ഇന്ത്യൻ അംബാസഡറോടും ഇന്ത്യൻ എംബസിയേയും ആദരവ് അറിയിക്കുന്നതായി മുൻ ചെയർമാൻ സുനിൽ മുഹമ്മദ് പറഞ്ഞു. സ്കൂളിെൻറ നിലവിലെ അവസ്ഥകൾക്ക് പെെട്ടന്നു തെന്ന പരിഹാരം കാണുമെന്നും പുതിയ പ്രിൻസിപ്പലിനെ ഉടനെ കണ്ടെത്തുമെന്നും ഭരണസമിതി ചെയർമാൻ മുഹമ്മദ് ഫുർഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.