Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനത്തിൽ...

വാഹനത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയാൻ 2,000 റിയാൽ പിഴ

text_fields
bookmark_border
വാഹനത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയാൻ 2,000 റിയാൽ പിഴ
cancel

ജിദ്ദ: വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനെതിരെ മുന്നറിയിപ്പ്​. ഇത്​ നിയമലംഘനമാണെന്നും പിഴയുണ്ടാകുമെന്നും റോഡ്​ സുരക്ഷ ഫോഴ്​സ്​ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.

എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 മുതൽ 2,000 വരെ റിയാൽ പിഴ ചുമത്തുമെന്ന്​ അധികൃതർ അറിയിച്ചു. ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ, ട്രാഫിക് അധികാരികൾ തുടർച്ചയായി മാർഗനിർദേശം നൽകിവരുകയാണ്​​.

കാറിൽ അഗ്​നിശമന ഉപകരണം ഘടിപ്പിക്ക​ണമെന്നതാണ്​ മറ്റൊരു നിർദേശം. തീപിടിത്തമുണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗമാണ്​ അതെന്നും റോഡ്​ സുരക്ഷ ഫോഴ്​സ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic safety
News Summary - fine of 2,000 riyals for increasing number of passengers in vehicle
Next Story