സൗദിയിൽ തൊഴിൽനിയമലംഘന പിഴ പരിഷ്കരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലുപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക.
മാനവ വിഭവശേഷി സാമൂഹിക വികനന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി പുറത്തിറക്കിയ പരിഷ്കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരംതിരിച്ചാണ് സ്ഥാപനങ്ങളുടെ വലുപ്പം കണക്കാക്കുന്നത്.
തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ആണെങ്കിൽ എ വിഭാഗത്തിലും, 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
20 തൊഴിലാളികളോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സി കാറ്റഗറിയിലാണ് വരുക. നിയമലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടു തരം പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തതിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങൾ. കൂടാതെ സ്വദേശിവത്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.