റിയാദ് വ്യവസായ നഗരത്തിൽ അഗ്നിബാധ
text_fieldsറിയാദ്:- ചൊവ്വാഴ്ച റിയാദ് രണ്ടാം വ്യവസായ നഗരത്തിലുണ്ടായ അഗ്നിബാധയിൽ ഒരു ഫാക്ടറിക്ക് ഭാഗിക നാശം. തൊഴിലാളികളായ 15 പേർക്ക് പരിക്കേറ്റു. മണിക്കൂറുകൾ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവിൽ ഡിഫൻസിെൻറ മേൽനോട്ടത്തിൽ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റതായി റെഡ് ക്രസൻറ് അതോറിറ്റി റിയാദ് മേഖല വക്താവ് യാസിർ അൽജലാജിൽ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.16നാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ വിവരം റെഡ് ക്രസൻറ് കൺട്രോൾ റൂമിൽ എത്തി.
ഉടനടി സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരെ റിയാദിലെ കിങ് സഉൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ബാക്കിയുള്ളവർക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.