തീപിടിത്ത പ്രതിരോധം: വീട്ടിൽ നാല് സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കണം -സിവിൽ ഡിഫൻസ്
text_fieldsറിയാദ്: തീപിടിത്ത അപകടങ്ങൾ കുറക്കുന്നതിന് വീട്ടിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ്. മനുഷ്യെൻറ സുരക്ഷയിലും സ്വത്ത് സംരക്ഷണത്തിലും അതിെൻറ പങ്ക് വലുതാണ്. സ്മോക്ക് ഡിറ്റക്ടർ, ഫയർ ബ്ലാങ്കറ്റ്, അഗ്നിശമന ഉപകരണം, ഗ്യാസ് ലീക്ക് ഡിറ്റക്ടർ എന്നിവയാണ് വീട്ടിൽ കരുതേണ്ടത്.
ഇവ തീപിടിത്തത്തെ പ്രതിരോധിക്കാനോ അപകടം കുറയ്ക്കാനോ സഹായിക്കും. ജാഗ്രത പുലർത്തേണ്ടതിന്റെയും സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകളിലൂടെയും പ്രഖ്യാപിച്ച നിർദേശങ്ങൾ അനുസരിക്കേണ്ടതിന്റെയും പ്രാധാന്യം ഡയറക്ട്രേറ്റ് ഊന്നിപ്പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ സഹായം അഭ്യർഥിക്കാൻ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911, 998, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 998 എന്നീ നമ്പറുകളിലേക്ക് വിളിക്കണമെന്നും ഡയറക്ട്രേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.