‘റിയാദ് എയർ’ എയർഹോസ്റ്റസുമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ‘റിയാദ് എയറി’ന്റെ എയർ ഹോസ്റ്റസുമാരുടെ ആദ്യ ബാച്ച് പുറത്തിറങ്ങി. കാബിൻ ക്രൂ പരിശീലനം പൂർത്തിയാക്കി ബിരുദം നേടിയ ആദ്യബാച്ചിൽ 32 സ്ത്രീ, പുരുഷ ഹോസ്റ്റസുമാരാണുള്ളത്. ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് കമ്പനി ആഘോഷമാക്കി.
വിമാനങ്ങളിൽ സൗദിയുടെ ആധികാരിക ആതിഥ്യമര്യാദ പ്രതിഫലിപ്പിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നതാണ് പരിശീലന പരിപാടി. റിയാദ് എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മികവുറ്റ പരിചരണം നൽകാനുള്ള പരിശീലനമാണ് എയർഹോസ്റ്റസുമാർക്ക് നൽകുന്നത്.
പ്രഥമശുശ്രൂഷ, സുരക്ഷാ നടപടിക്രമങ്ങൾ, ഓൺ-ബോർഡ് സേവനം, ഓരോ യാത്രയിലും സുഖവും സുരക്ഷയും ഉറപ്പാക്കുന്ന കൂടുതൽ സേവനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. 2025ൽ സർവിസ് ആരംഭിക്കാനുള്ള റിയാദ് എയറിന്റെ തയാറെടുപ്പിന്റെ ഭാഗമാണ് എയർഹോസ്റ്റസുമാർക്കുള്ള പരിശീലന പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.