Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ലി​നും...

ജു​ബൈ​ലി​നും റി​യാ​ദി​നും ഇ​ട​യി​ൽ ആ​ദ്യ ച​ര​ക്ക് ട്രെ​യി​ൻ യാ​ത്ര ആ​രം​ഭി​ച്ചു

text_fields
bookmark_border
Saudi freight train
cancel
camera_alt

സൗ​ദി​യി​ലെ ച​ര​ക്ക് ട്രെ​യി​ൻ (ഫ​യ​ൽ ഫോ​ട്ടോ)

റി​യാ​ദ്​: ജു​ബൈ​ലി​നും റി​യാ​ദി​നു​മി​ട​യി​ൽ ആ​ദ്യ ച​ര​ക്ക് ട്രെ​യി​ൻ യാ​ത്ര ആ​രം​ഭി​ച്ചു. ജു​ബൈ​ൽ തു​റ​മു​ഖ​ത്തു​നി​ന്ന് റി​യാ​ദ് അ​ൽ​ജാ​ഫ്​ പോ​ർ​ട്ടി​ലേ​ക്ക്​ തി​രി​ച്ച ആ​ദ്യ ച​ര​ക്ക് ട്രെ​യി​നി​ൽ 59 ക​ണ്ടെ​യ്‌​ന​റു​ക​ളും 42 ലോ​ഡ് ട്രെ​യി​ല​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കി​ഴ​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ലെ ജു​ബൈ​ൽ തു​റ​മു​ഖ​ത്തു​നി​ന്ന് റി​യാ​ദി​ലെ അ​ൽ​ജാ​ഫ്​ തു​റ​മു​ഖ​ത്തേ​ക്കു​ള്ള ആ​ദ്യ​ത്തെ ട്രെ​യി​ൻ യാ​ത്ര​യാ​ണി​ത്. രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള ലാ​ൻ​ഡ് ക​ണ​ക്ടിവി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ലോ​ജി​സ്റ്റി​ക്ക​ൽ ഗ​താ​ഗ​ത സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ജു​ബൈ​ലി​നും റി​യാ​ദി​നു​മി​ട​യി​ൽ ച​ര​ക്ക്​ ഗ​താ​ഗ​തം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ഗു​ണ​പ​ര​മാ​യ കു​തി​ച്ചു​ചാ​ട്ട​ത്തെ​യും വി​ഷ​ൻ 2030 ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പി​നെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ്​ ജു​ബൈ​ലി​നും റി​യാ​ദി​നു​മി​ട​യി​ലെ ച​ര​ക്കു​ഗ​താ​ഗ​തം. ജു​ബൈ​ൽ വ്യ​വ​സാ​യ തു​റ​മു​ഖം അ​റേ​ബ്യ​ൻ ഗ​ൾ​ഫ് തീ​ര​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നും രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ക​യ​റ്റു​മ​തി ക​വാ​ട​മാ​യും ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

നി​ര​വ​ധി പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര ഫാ​ക്ട​റി​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​ത്താ​ണ്​ ജു​ബൈ​ൽ തു​റ​മു​ഖം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മേ​ഖ​ല​ക​ളി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ വി​ശി​ഷ്ട നേ​ട്ട​ങ്ങ​ളു​ടെ റെ​ക്കോ​ർ​ഡി​ലേ​ക്ക് ഒ​രു സു​പ്ര​ധാ​ന നേ​ട്ട​മാ​യാ​ണ്​ ഈ ​യാ​ത്ര​​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണി​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. ​ ഗ​താ​ഗ​ത ചെ​ല​വ് കു​റ​ക്കുന്ന​തി​നും ച​ര​ക്കു​ക​ളു​ടെ വി​ത​ര​ണ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ആ​ഗോ​ള വി​പ​ണി​യി​ൽ സൗ​ദി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. ഈ​സ്റ്റേ​ൺ ട്രെ​യി​ൻ നെ​റ്റ്‌​വ​ർ​ക്കി​നെ​യും നോ​ർ​ത്തേ​ൺ ട്രെ​യി​ൻ നെ​റ്റ്‌​വ​ർ​ക്കി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ജു​ബൈ​ൽ റെ​യി​ൽ​വേ നെ​റ്റ്‌​വ​ർ​ക്ക് പ​ദ്ധ​തി അ​തി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ കാ​ർ​ബ​ൺ ഉ​ദ്‌​വ​മ​നം 70 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​ക്കുന്ന​തി​നും പ്ര​തി​വ​ർ​ഷം ര​ണ്ട്​ ല​ക്ഷം ട്ര​ക്കു​ക​ൾ റോ​ഡു​ക​ളി​ൽ നി​ന്ന്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്​ രം​ഗ​ത്തെ വി​ഗ​ദ്​​ധ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ത​ന്ത്ര​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്. ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും ഉ​ത്തേ​ജി​പ്പി​ക്കാ​നും അ​വ​രു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JubailRiyadhFreight train
News Summary - First freight train between Jubail and Riyadh
Next Story